കുട്ടി ജനിക്കുമ്പോൾ തന്നെ SIP തുടങ്ങാം; ലക്ഷ്യം ലക്ഷങ്ങളുടെ സമ്പാദ്യം

Child Education SIP How Small Monthly Investments Can Build a Large Fund: ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരാം. വിദേശപഠനമാണ് ലക്ഷ്യമെങ്കില്‍ ട്യൂഷന്‍ ഫീസ്, താമസം, ജീവിതച്ചെലവ് എന്നിവ കൂടി കണക്കിലെടുക്കണം. കുട്ടിക്ക് 17 അല്ലെങ്കില്‍ 18 വയസാകുമ്പോള്‍ ഇത്രയും വലിയ തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടായേക്കാം.

കുട്ടി ജനിക്കുമ്പോൾ തന്നെ SIP തുടങ്ങാം; ലക്ഷ്യം ലക്ഷങ്ങളുടെ സമ്പാദ്യം

പ്രതീകാത്മക ചിത്രം

Published: 

27 Oct 2026 | 12:07 PM

കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി വലിയൊരു തുക കണ്ടെത്തുക എന്നത് പല മാതാപിതാക്കള്‍ക്കും വെല്ലുവിളിയാണ്. പഠനച്ചെലവ് ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരത്തേ സാമ്പത്തിക ആസൂത്രണം നടത്തുന്നത് പ്രധാനമാണ്. കുട്ടി ജനിക്കുമ്പോള്‍ തന്നെ ചെറിയ തുക ഉപയോഗിച്ച് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) ആരംഭിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലൊരു വിദ്യാഭ്യാസ ഫണ്ട് കെട്ടിപ്പടുക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരാം. വിദേശപഠനമാണ് ലക്ഷ്യമെങ്കില്‍ ട്യൂഷന്‍ ഫീസ്, താമസം, ജീവിതച്ചെലവ് എന്നിവ കൂടി കണക്കിലെടുക്കണം. കുട്ടിക്ക് 17 അല്ലെങ്കില്‍ 18 വയസാകുമ്പോള്‍ ഇത്രയും വലിയ തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടായേക്കാം. അതിനാല്‍ അവസാന നിമിഷത്തേക്ക് കാത്തിരിക്കാതെ നേരത്തേ നിക്ഷേപം തുടങ്ങുന്നതാണ് ഉചിതം.

നേരത്തേ തുടങ്ങിയാല്‍ സമ്പാദ്യം വളരും

വിദ്യാഭ്യാസത്തിനായി വലിയൊരു തുക സമാഹരിക്കാന്‍ തുടക്കത്തില്‍ തന്നെ വന്‍ നിക്ഷേപം നടത്തണമെന്നില്ല. കുട്ടി ചെറുപ്പമായിരിക്കുമ്പോള്‍ നിക്ഷേപം ആരംഭിച്ചാല്‍ പണം വളരാന്‍ കൂടുതല്‍ സമയം ലഭിക്കും. ഉദാഹരണത്തിന്, കുട്ടിക്ക് മൂന്ന് അല്ലെങ്കില്‍ നാല് വയസുള്ളപ്പോള്‍ തുടങ്ങുന്ന നിക്ഷേപത്തിന് 12 മുതല്‍ 15 വര്‍ഷം വരെ വളര്‍ച്ചയ്ക്കുള്ള അവസരമുണ്ടാകും.

ചെറിയ തുകയില്‍ തുടങ്ങി പിന്നീട് വര്‍ധിപ്പിക്കാം

വലിയൊരു തുക ഉപയോഗിച്ച് എസ്‌ഐപി ആരംഭിക്കേണ്ടതില്ല. വരുമാനത്തിനും കുടുംബച്ചെലവുകള്‍ക്കും അനുയോജ്യമായ ചെറിയ തുകയില്‍ തുടങ്ങാം. ഉദാഹരണത്തിന്, പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് പിന്നീട് വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് അത് 8,000 രൂപയോ 10,000 രൂപയോ ആയി ഉയര്‍ത്താം. ഇത്തരത്തില്‍ നിക്ഷേപത്തുക ക്രമേണ വര്‍ധിപ്പിക്കുന്നത് ദീര്‍ഘകാല സമ്പാദ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Also Read: 10 ലക്ഷം രൂപ സമ്പാദിക്കണോ? SIP, സേവിങ്സ്, ഡെറ്റ് ഫണ്ടുകൾ എങ്ങനെ സഹായിക്കും?

നിക്ഷേപം വൈകിക്കുന്നത് ഒഴിവാക്കാം

കുട്ടിയുടെ ഉന്നതവിദ്യാഭ്യാസത്തിന് ഇനിയും വര്‍ഷങ്ങളുണ്ടെന്ന് കരുതി നിക്ഷേപം മാറ്റിവെക്കുന്നത് പിന്നീട് സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചേക്കാം. വൈകി തുടങ്ങുമ്പോള്‍ അതേ ലക്ഷ്യത്തിലെത്താന്‍ പ്രതിമാസം കൂടുതല്‍ തുക നിക്ഷേപിക്കേണ്ടിവരും. അതിനാല്‍ ലഭ്യമായ തുകയില്‍ നേരത്തേ നിക്ഷേപം ആരംഭിക്കുകയും വരുമാനത്തിനനുസരിച്ച് അത് കൂട്ടുകയും ചെയ്യുന്നതാണ് നല്ലത്.

വിപണിയിലെ ചാഞ്ചാട്ടത്തില്‍ പരിഭ്രാന്തരാകേണ്ട

ദീര്‍ഘകാല നിക്ഷേപത്തിനിടെ ഓഹരി വിപണിയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിപണിയിലെ ചെറിയ ഇടിവുകള്‍ കണ്ട് ടകജ പെട്ടെന്ന് നിര്‍ത്തുന്നത് ദീര്‍ഘകാല ലക്ഷ്യത്തെ ബാധിച്ചേക്കാം. അതേസമയം, വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കുമെന്നത് ഉറപ്പായ നേട്ടമല്ല; നിക്ഷേപത്തിന്റെ മൂല്യം കുറയാനും സാധ്യതയുണ്ട്. അതിനാല്‍ സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളും നഷ്ടം സഹിക്കാനുള്ള ശേഷിയും കണക്കിലെടുത്ത് നിക്ഷേപം തുടരുന്നതാണ് പ്രധാനം.

English Summary

Starting an SIP early can help parents build a fund for their children’s higher education. Small monthly investments can grow over time, and contributions can be increased as income rises. However, mutual fund returns are market-linked and not guaranteed.

Loading...
Unable to load recommendations.
Follow Us
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്