Stock Market: ഓഹരി വിപണിയാണോ ലക്ഷ്യം, ആദ്യം പഠിക്കണം ഈ വാക്കുകൾ

Stock Market Basics for Beginners: ഓഹരിവിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. അവരെ പിന്നോട്ട് വലിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവയിലൊന്നാണ് വിപണിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പദങ്ങൾ. എന്നാൽ അടിസ്ഥാനപരമായ ചില വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ ഓഹരി വിപണിയിൽ നിങ്ങൾക്കും പ്രവേശിക്കാവുന്നതാണ്. തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന ഓഹരി വിപണി പദങ്ങൾ മനസ്സിലാക്കിയാലോ....

Stock Market: ഓഹരി വിപണിയാണോ ലക്ഷ്യം, ആദ്യം പഠിക്കണം ഈ വാക്കുകൾ

പ്രതീകാത്മക ചിത്രം

Updated On: 

22 Nov 2026 | 09:24 PM

സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ഓഹരിവിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. അവരെ പിന്നോട്ട് വലിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. അവയിലൊന്നാണ് വിപണിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പദങ്ങൾ. എന്നാൽ അടിസ്ഥാനപരമായ ചില വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയാൽ ഓഹരി വിപണിയിൽ നിങ്ങൾക്കും പ്രവേശിക്കാവുന്നതാണ്. തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാന ഓഹരി വിപണി പദങ്ങൾ മനസ്സിലാക്കിയാലോ….

ഓഹരി

ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ചെറിയൊരു ഭാഗത്തെയാണ് ഓഹരി എന്ന് വിളിക്കുന്നത്. നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി വാങ്ങുമ്പോൾ, ആ കമ്പനിയിൽ നിങ്ങൾക്കും ചെറിയൊരു പങ്കാളിത്തം ലഭിക്കുന്നു. കമ്പനി ലാഭമുണ്ടാക്കുമ്പോൾ ഓഹരിയുടെ മൂല്യവും വർദ്ധിക്കുന്നതാണ്.

സെൻസെക്സും നിഫ്റ്റിയും

ഇന്ത്യയിലെ ഓഹരി വിപണിയുടെ പ്രകടനം അളക്കുന്ന പ്രധാന സൂചികകളാണിവ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രമുഖരായ 30 കമ്പനികളുടെ ഓഹരികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ് സെൻസെക്സ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ  മുൻനിരയിലുള്ള 50 കമ്പനികളുടെ പ്രകടനത്തെ സൂചിപ്പിക്കുന്ന സൂചികയാണ് നിഫ്റ്റി.

ALSO READ: ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 2036-ൽ എത്രയാകും?

ബുൾ മാർക്കറ്റും ബെയർ മാർക്കറ്റും

ഓഹരി വിപണി തുടർച്ചയായി ഉയരുകയും നിക്ഷേപകർ ശുഭാപ്തിവിശ്വാസത്തോടെ ഓഹരികൾ വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തെയാണ് ബുൾ മാർക്കറ്റ് എന്ന് പറയുന്നത്. ഓഹരി വിലകൾ തുടർച്ചയായി ഇടിയുകയും വിപണിയിൽ മാന്ദ്യം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ബെയർ മാർക്കറ്റ്.

ഐപിഒ, ഡീമാറ്റ് അക്കൗണ്ട്

ഒരു സ്വകാര്യ കമ്പനി തങ്ങളുടെ ഓഹരികൾ ആദ്യമായി പൊതുജനങ്ങൾക്കായി വിൽപ്പനയ്ക്ക് വയ്ക്കുന്ന പ്രക്രിയയാണ് ഐപിഒ. നമ്മൾ പണം സൂക്ഷിക്കാൻ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് പോലെ, വാങ്ങുന്ന ഓഹരികൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരികൾ വാങ്ങാനും വിൽക്കാനും ട്രേഡിംഗ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും നിർബന്ധമാണ്.

ഡിവിഡന്റും പോർട്ട്ഫോളിയോയും

കമ്പനികൾ തങ്ങൾക്കുണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം ഓഹരി ഉടമകൾക്ക് നൽകാറുണ്ട്. ഇതിനെയാണ് ഡിവിഡന്റ് എന്ന് വിളിക്കുന്നത്. എല്ലാ കമ്പനികളും ഡിവിഡന്റ് നൽകണമെന്നില്ല. ഒരു വ്യക്തി നിക്ഷേപിച്ചിട്ടുള്ള വിവിധ കമ്പനികളുടെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ തുടങ്ങിയവയുടെ ആകെ ശേഖരത്തെയാണ് പോർട്ട്ഫോളിയോ എന്ന് പറയുന്നത്.

(നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് കൃത്യമായ പഠനം നടത്തുകയോ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുകയോ ചെയ്യേണ്ടതാണ്. )

English Summary:

Understanding basic stock market terms is essential for beginners who want to start investing. A share represents a small part of a company’s ownership. When you buy shares of a company, you become a part-owner of that business.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി