Supplyco Vishu kani kit: ഇത് സപ്ലൈക്കോയുടെ വിഷുക്കൈനീട്ടം, ഈസ്റ്റർ-വിഷു ഫെയറുകൾ എന്നു തുടങ്ങുമെന്ന് അറിയേണ്ടേ?

Supplyco Easter-Vishu Fairs from April 1: സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്കാണ് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കുക. മെഡിക്കൽ സ്റ്റോർ, പെട്രോൾ ബങ്ക്, എൽപിജി ഒഴികെയുള്ളവർക്ക് ഇത് ബാധകമാണ്. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോയിൽ നിന്ന് രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാം.

Supplyco Vishu kani kit: ഇത് സപ്ലൈക്കോയുടെ വിഷുക്കൈനീട്ടം, ഈസ്റ്റർ-വിഷു ഫെയറുകൾ എന്നു തുടങ്ങുമെന്ന് അറിയേണ്ടേ?

Supplyco Kit (3)

Published: 

30 Mar 2026 | 03:24 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സപ്ലൈകോയുടെ ഈസ്റ്റർ വിഷുഫെയറുകൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നു. ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വില്പനശാലകളിലാണ് നടക്കുക. വിഷു പ്രമാണിച്ച് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പണും 16 അടങ്ങിയ പ്രത്യേക വിഷുക്കണി കിട്ടും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്കാണ് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കുക. മെഡിക്കൽ സ്റ്റോർ, പെട്രോൾ ബങ്ക്, എൽപിജി ഒഴികെയുള്ളവർക്ക് ഇത് ബാധകമാണ്. ഈ കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോയിൽ നിന്ന് രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാം. 1250 രൂപയോളം വരുന്ന 16 അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക കിറ്റ് വെറും 1001 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. പായസം മിക്സ് മുതൽ മസാലപ്പൊടികൾ വരെ ഈ കിറ്റിൽ ഉൾപ്പെടുന്നുണ്ട്.

Also Read: Assured Pension Scheme: പ്രതീക്ഷകള്‍ വിഫലം; അഷ്വേഡ് പെന്‍ഷന്‍ പദ്ധതി ഉടനില്ല

പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി പായസം മിക്സ്, മിൽമ നെയ്യ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ശബരി വെളിച്ചെണ്ണ, ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയും ഇതിലുണ്ട്. വിഷുക്കാലത്തെ വില കയറ്റം തടയുന്നതിനും സാധാരണക്കാർക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനും ആണ് സപ്ലൈകോ ഈ വിപണന മേളകൾ സംഘടിപ്പിക്കുന്നത്.

Follow Us
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ