AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Supplyco Vishu Offer: വിഷു കൈനീട്ടം നേരത്തെ കിട്ടും; അത്യുഗ്രന്‍ ഓഫറുമായി സപ്ലൈകോ, പ്രത്യേക കിറ്റ് റെഡി

Supplyco Offers Special Kit for Vishu and Easter: സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്‍പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 101 രൂപയുടെ വിഷു കൈനീട്ട കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ് ഏപ്രില്‍ 16 മുതല്‍ 30 വരെ സപ്ലൈകോ വില്‍പന ശാലകളില്‍ നിന്ന്...

Supplyco Vishu Offer: വിഷു കൈനീട്ടം നേരത്തെ കിട്ടും; അത്യുഗ്രന്‍ ഓഫറുമായി സപ്ലൈകോ, പ്രത്യേക കിറ്റ് റെഡി
സപ്ലൈക്കോ Image Credit source: Supplyco Facebook Page
Shiji M K
Shiji M K | Published: 31 Mar 2026 | 10:02 AM

വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ. ഏപ്രില്‍ 1 മുതല്‍ 14 വരെ സപ്ലൈകോ വിഷു-ഈസ്റ്റര്‍ ചന്ത നടത്തും. സപ്ലൈകോ മാവേലി സ്‌റ്റോറുകള്‍ ഈ ഫെയറിന്റെ ഭാഗമാകില്ല. മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്‍പനശാലകളെയാണ് വിഷു-ഈസ്റ്റര്‍ ഫെയറുകളാക്കി മാറ്റുന്നത്. സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, സിഗ്നേച്ചര്‍ മാര്‍ട്ടുകള്‍ എന്നിവിടങ്ങളിലായിരിക്കും ചന്തകളുടെ പ്രവര്‍ത്തനം.

ഇതിന് പുറമെ പ്രത്യേക വിഷുക്കിറ്റും സപ്ലൈകോ വിതരണം ചെയ്യും. 17 അവശ്യസാധനങ്ങളായിരിക്കും കിറ്റിലുണ്ടാവുക. ഇതുകൂടാതെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തും.

വിഷു കിറ്റില്‍ എന്തെല്ലാം ഉണ്ടാകും?

പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, ശര്‍ക്കര പൊടി, ശബരി സേമിയ-പാലട പായസം മിക്‌സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി-അപ്പംപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവയെല്ലാം അടങ്ങിയതാണ് സപ്ലൈകോയുടെ കിറ്റ്.

Also Read: Supplyco Vishu kani kit: ഇത് സപ്ലൈക്കോയുടെ വിഷുക്കൈനീട്ടം, ഈസ്റ്റർ-വിഷു ഫെയറുകൾ എന്നു തുടങ്ങുമെന്ന് അറിയേണ്ടേ?

കിറ്റിന് എത്ര നല്‍കണം?

1,250 രൂപയാണ് 16 സാധനങ്ങള്‍ അടങ്ങിയ പ്രത്യേക വിഷുക്കണി കിറ്റ് 1001 രൂപയ്ക്കാണ് സപ്ലൈകോ വിതരണം ചെയ്യുന്നത്. സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ ബങ്കുകളും എല്‍പിജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്‍പനശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 101 രൂപയുടെ വിഷു കൈനീട്ട കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണ് ഏപ്രില്‍ 16 മുതല്‍ 30 വരെ സപ്ലൈകോ വില്‍പന ശാലകളില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നത് വഴി റഡീം ചെയ്യാവുന്നതാണ്.

Follow Us