AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco: വെളിച്ചെണ്ണ ഉൾപ്പെടെ വൻ വില കുറവിൽ, സപ്ലൈകോയിൽ ഉത്രാടദിന ഹാപ്പി ഹവേഴ്സ്

Supplyco Offer Happy Hours: ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 389 രൂപയ്ക്കും സപ്ലൈകോയിൽ നിന്ന് വാങ്ങാവുന്നതാണ്. 

Supplyco: വെളിച്ചെണ്ണ ഉൾപ്പെടെ വൻ വില കുറവിൽ, സപ്ലൈകോയിൽ ഉത്രാടദിന ഹാപ്പി ഹവേഴ്സ്
Supplyco OfferImage Credit source: Getty Images / Social Media
nithya
Nithya Vinu | Published: 04 Sep 2025 08:20 AM

തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിന ഹാപ്പി ഹവേഴ്സ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര ഉൽപ്പന്നങ്ങൾ വൻ വിലകുറവിൽ ലഭ്യമാകും. 10% വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമയാണിത്.

അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കാണ് പ്രത്യേക ഓഫറുള്ളത്. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.

ALSO READ: പച്ചക്കറി കയ്യിലൊതുങ്ങും!കുടുംബ ബജറ്റ് താളംതെറ്റാതെ ഉത്രാടപാച്ചില്‍ നടത്താം

13 ഇന സബ്‌സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. സെപ്റ്റംബർ നാല് വരെ തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ്  നൽകുന്നുണ്ട്. ഇന്ന് സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്ന് 1500 രൂപയ്‌ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ കിട്ടും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപയ്ക്ക് നൽകുന്നത്.

ഓണനാളിൽ റെക്കോർഡ് വരുമാനമാണ് സപ്ലൈകോ നേടിയത്. 457 രൂപ വിലയുള്ള കേരവെളിച്ചെണ്ണ 429 രൂപയായി കുറച്ചിരുന്നു. ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 389 രൂപയ്ക്കും സപ്ലൈകോയിൽ നിന്ന് വാങ്ങാവുന്നതാണ്.