AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Welfare pensions distribution: ശ്രദ്ധിക്കുക, ഈ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

The distribution of welfare pensions : സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കുടിശികയില്ലാതെ പെൻഷൻ ഉറപ്പാക്കാനായതിൽ സർക്കാർ വലിയ നേട്ടമാണ് കാണുന്നത്.

Welfare pensions distribution: ശ്രദ്ധിക്കുക, ഈ മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 25 Feb 2026 | 07:50 AM

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കുള്ള ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. പെൻഷൻ തുക 2,000 രൂപയായി ഉയർത്തിയ ശേഷമുള്ള വിതരണമാണിത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കുടിശികയില്ലാതെ പെൻഷൻ ഉറപ്പാക്കാനായതിൽ സർക്കാർ വലിയ നേട്ടമാണ് കാണുന്നത്.

 

വിതരണ രീതി

 

ഗുണഭോക്താക്കൾക്ക് രണ്ട് രീതിയിലാണ് തുക ലഭ്യമാകുക. ആദ്യത്തേത് ബാങ്ക് അക്കൗണ്ട് വഴിയാണ്. അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള 26.62 ലക്ഷം പേർക്ക് നേരിട്ട് പണം ലഭിക്കും. നേരിട്ട് വീട്ടിലെത്തിക്കൽ ആണ് രണ്ടാമത്തേത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി വീട്ടിൽ പണമെത്തിക്കും.

Also read – മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരത്തിൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക്

അതത് ബോർഡുകൾ വഴി പെൻഷൻ വിതരണം ചെയ്യും. ദേശീയ പെൻഷൻ പദ്ധതിയിൽ (NPS) ഉൾപ്പെട്ട 8.46 ലക്ഷം പേർക്കുള്ള കേന്ദ്രവിഹിതം ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ ഇത് പെൻഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ തുക വകയിരുത്തിയിട്ടുണ്ട്.

പെൻഷൻ വിതരണത്തിൽ സർക്കാർ കൈവരിച്ച പുരോഗതി വ്യക്തമാക്കുന്ന കണക്കുകൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടു. എല്ലാ മാസവും കുടിശികയില്ലാതെ പെൻഷൻ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി അറിയിച്ചു യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ നിലവിൽ 2,000 രൂപയായി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്.

Follow Us