AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Today : സ്വർണവില ഇനിയും ഇടിയുമോ? ഇന്നത്തെ നിരക്ക് ഇങ്ങനെ

Kerala Gold Rate Today April 30th 2024 : കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയിരുന്നത്

Gold Rate Today : സ്വർണവില ഇനിയും ഇടിയുമോ? ഇന്നത്തെ നിരക്ക് ഇങ്ങനെ
Jenish Thomas
Jenish Thomas | Updated On: 30 Apr 2024 | 11:47 AM

Kerala Gold Price Today : ഒരാഴ്ചയായി തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഏപ്രിൽ 30-ാം തീയതി മാറ്റമില്ല. ഇന്നലെ 29-ാം തീയതി രേഖപ്പെടുത്തിയ വില ഇടിവ് ശേഷമാണ് ഇന്നത്തെ നിരക്കിൽ മാറ്റമില്ലാതിരിക്കുന്നത്. സ്വർണവില ഇനിയും കുറയുമെന്ന് പ്രതീക്ഷയിലാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർ.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ 30ന് ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയ വില 6,655 രൂപയാണ്. പവന്റെ വില 53,240 രൂപ.

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഏപ്രിൽ മാസത്തിലെ സ്വർണവില

ചരിത്രത്തിൽ ആദ്യമായി സ്വർണവില പവന് 50,000 കടന്ന മാസമാണ് ഏപ്രിലേത്. തുടർന്ന് കുത്തനെ വില വർധിച്ച് 55,000ത്തിൻ്റെ അരികിലേക്കെത്തി. ഏപ്രിൽ 19-ാം 54,520 രൂപയാണ് ഈ മാസം സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തുക. തുടർന്ന് സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു രേഖപ്പെടുത്തിയത്. വില ഏറിയും കുറഞ്ഞ് നിന്നും പൊന്നിൻ്റെ നിരക്ക് ഇപ്പോൾ 53,000ത്തിന് മുകളിൽ നിൽക്കുകയാണ്. നിലവിൽ ഒരു പവൻ സ്വർണം വാങ്ങിക്കാൻ ഒരു സാധാരണക്കാൻ ചിലവഴിക്കേണ്ടി വരുന്നത് 60,000 രൂപയാണ്. ജിഎസ്ടിയും മറ്റ് നികുതിയും പണിക്കൂലിയുമെല്ലാം ചേർത്ത് ഒരു പവൻ സ്വർണം വാങ്ങിക്കാൻ ചിലവഴിക്കേണ്ടി വരുന്നത് 60,000 രൂപയ്ക്ക് മുകളിലാണ്.

നേരത്തെ അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആഗോളതലത്തിൽ സ്വർണവില കുത്തനെ ഉയർന്നത്. ഇത് രാജ്യത്തെ സ്വർണവില കുത്തനെ ഉയരാൻ ഇടയാക്കി. തുടർന്ന് സ്വർണവിലയുടെ റെക്കോർഡ് നിരക്കുകൾ പല തവണ ഭേദിക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ മധ്യേഷൻ രാജ്യങ്ങളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും സ്വർണവില ഉയരുന്നതിന് കാരണമായി.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 50 പൈസയാണ് ഇടിഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 87 രൂപയാണ്.

Follow Us