AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Train Ticket Price: കിലോമീറ്ററിന് രണ്ട് പൈസ, ട്രെയിൻ ടിക്കറ്റിൽ മാറ്റമില്ലാത്തത് ആർക്കെല്ലാം?; കോച്ചുകൾ തിരിച്ചുള്ള നിരക്ക് ഇങ്ങനെ

Train Ticket Price New Changes: എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് കിലോമീറ്ററിന് രണ്ട് പൈസ വീതം വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. വന്ദേ ഭാരത് ഉൾപ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണെന്ന് റെയിൽവേ അറിയിച്ചു.

New Train Ticket Price: കിലോമീറ്ററിന് രണ്ട് പൈസ, ട്രെയിൻ ടിക്കറ്റിൽ മാറ്റമില്ലാത്തത് ആർക്കെല്ലാം?; കോച്ചുകൾ തിരിച്ചുള്ള നിരക്ക് ഇങ്ങനെ
New Train Ticket PriceImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 01 Jul 2025 12:24 PM

രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്കിൽ പ്രഖ്യാപിച്ച വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ (Train Ticket Price New Changes) വന്നിരിക്കുകയാണ്. റെയിൽവേ ബോർഡ് കോച്ചുകൾ തിരിച്ചുള്ള പുതിയ നിരക്ക് വർധനയുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വീതമാണ് വ‌ർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതവുമാണ് വർദ്ധിപ്പിച്ചത്.

ദിവസേനയുള്ള യാത്രക്കാരെ പരി​ഗണിച്ച്, സബ്- അർബൻ ട്രെയിനുകളെയും പ്രതിമാസ സീസൺ ടിക്കറ്റുകളെയും (എംഎസ്ടി) നിരക്ക് വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് വർദ്ധനവ് ബാധകമായിരിക്കില്ല. എന്നാൽ, ഈ ദൂരത്തിനപ്പുറം, കിലോമീറ്ററിന് അര പൈസയുടെ നേരിയ വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മുതൽ സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് കിലോമീറ്ററിന് അര പൈസ അധിക ചാർജ് ഈടാക്കുന്നതാണ്.

എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് കിലോമീറ്ററിന് രണ്ട് പൈസ വീതം വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും. ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എന്നാൽ 501 കിമീ മുതൽ 1500 കിമീ വരെ അഞ്ച് രൂപ വീതം ടിക്കറ്റിന് വർധിക്കുന്നതാണ്.

ട്രെയിൻ യാത്രയിൽ 1501 കിമീ മുതൽ 2500 കിമീ വരെയുള്ളതിന് 10 രൂപ വീതമാണ് ടിക്കറ്റിൽ നിരക്ക് വർധനവ് വരുത്തിയിരിക്കുന്നത്. 2501 മുതൽ 3000 കിമീ വരെ 15 രൂപയുടെ വർധവും വരുത്തിയാണ് പുതുക്കിയ നിരക്ക് പുറത്തിറക്കിയിരിക്കുന്നത്. സബ്അർബൻ ടിക്കറ്റുകൾക്കും, സീസൺ ടിക്കറ്റുകൾക്കും വർധനവ് ബാധകമല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. വന്ദേ ഭാരത് ഉൾപ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും നിരക്ക് വർദ്ധന ബാധകമാണെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ നേരത്തെ ബുക് ചെയ്ത ടിക്കറ്റുകൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല.

അതേസമയം റിസർവേഷൻ ചാർജുകൾ, സൂപ്പർ ഫാസ്റ്റ് സർചാർജുകൾ അല്ലെങ്കിൽ മറ്റ് അധിക ചാർജുകൾ എന്നിവയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.