AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

House Rent Bengaluru : ഇവിടുത്തെ വീട്ട് വാടക വേണ്ട താർ വാങ്ങാൻ, സെക്യൂരിറ്റി മാത്രം 19 ലക്ഷം

House Rent in Bengaluru : 19 ലക്ഷത്തിൻ്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്! ആ തുക ഒരു പുതിയ മഹീന്ദ്ര താറിന് പോലും ഇല്ല." 2-3 മാസത്തെ ഡെപ്പോസിറ്റും 80,000 മുതൽ 1 ലക്ഷം

House Rent Bengaluru : ഇവിടുത്തെ വീട്ട് വാടക വേണ്ട താർ വാങ്ങാൻ, സെക്യൂരിറ്റി മാത്രം 19 ലക്ഷം
Bengaluru RentImage Credit source: TV9 Network
arun-nair
Arun Nair | Published: 01 Jul 2025 12:50 PM

മലയാളികൾ കൂടുതലുള്ള നഗരമാണ്, ടെക്കികൾ കൂടുതലുള്ള നഗരമാണ്. മെട്രോ സിറ്റിയാണ്, തുടങ്ങി വിശേഷണങ്ങൾ നിരവധിയാണെങ്കിലും ജീവിതി ചിലവ് എന്ന ആറ്റംബോബിൽ തകർന്ന് വീഴുകയാണ് ബെംഗളൂരുവിലെ താമസക്കാരുടെ ജീവിതം. ഇതിൽ ഏറ്റവും പ്രധാനം വാടകയാണ്. എല്ലാ ദിവസവും, മാസവും എന്ന പോലെയാണ് ബെംഗളൂരു നഗരത്തിൽ വാടക വർധിക്കുന്നത്. വാടകയും സെക്യരിറ്റിയും കേട്ടാൽ കേരളത്തിൽ തരക്കേടില്ലാത്ത ഒരു 1000 സ്ക്വയർ ഫീറ്റിന് തുല്യമാണ് കാര്യങ്ങൾ.

അടുത്തിടെ, കാലേബ് ഫ്രീസെൻ എന്ന കനേഡിയൻ പൗരൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നിൽ ബെംഗളൂരുവിലെ വീട്ട് വാടകയായിരുന്നു. നിലവിൽ ഐസ്വാളിൽ താമസിക്കുന്ന ഇയാൾക്ക് ബെംഗളൂരുവിലെ ഡയമണ്ട് ജില്ലയിലെ ഡോംലൂരിലുള്ള ഒരു 3BHK ഫ്ലാറ്റിൻ്റെ വാടക കേട്ടാണ് ബോധക്ഷയം വന്നത്. ഈ ഫ്ലാറ്റിന് പ്രതിമാസം 1.75 ലക്ഷം രൂപയാണ് വാടക, 19.25 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വേറെയും.

19 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്!

“19 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്! ഇത് ഭ്രാന്താണ്. ഈ തുകയ്ക്ക് എനിക്ക് ഒരു പുതിയ മഹീന്ദ്ര താർ വാങ്ങാം.” 2-3 മാസത്തെ ഡെപ്പോസിറ്റും 80,000 മുതൽ 1 ലക്ഷം രൂപ വരെ വാടകയും നൽകി ഇന്ദിരാനഗറിലോ സമീപത്തോ ഒരു ഫ്ലാറ്റ് കണ്ടെത്താൻ ആർക്കെങ്കിലും സഹായിക്കാനാകുമോ എന്ന് അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.

നിരവധി പേരാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിൽ കമൻ്റുകൾ ഇട്ടത്. ചിലർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു, ചിലർ നർമ്മം കലർന്ന രീതിയിലാണ് പ്രതികരിച്ചത്. “ഹഹാ! ഇത്രയും പണത്തിന്, ഒരാൾക്ക് ഒരു വേലക്കാരനെയും, പാചകക്കാരനെയും, ഡ്രൈവറെയും കിട്ടണം എന്നൊക്കെയായിരുന്നു ആളുകളുടെ അഭിപ്രായം.

മുംബൈയിൽ ഇങ്ങനെയല്ല

ബെംഗളൂരിവിലെ വാടക ഒരാൾ മുംബൈയിലേതുമായി താരതമ്യം ചെയ്തു പറഞ്ഞു, “മുംബൈയിൽ ഇങ്ങനെയല്ല. അവിടെ 4 BHK യുടെ വാടക 5 ലക്ഷം രൂപയായിരുന്നു. അതിന് 3 മാസത്തെ ഡെപ്പോസിറ്റ് ചോദിച്ചു. 5 മാസത്തെ ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്തു, വാടക 4 ലക്ഷമാക്കാൻ പറഞ്ഞും, പക്ഷേ വീട്ടുടമസ്ഥൻ അത് നിരസിച്ചു.” എന്തായാലും മെട്രോ നഗരങ്ങളുടെ ജീവിത ചിലവിൽ വലിയ പങ്കും വാടക ഇനത്തിലാണ് പോകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്.