Post Office RD: 12,000 മുതല്‍ 20 ലക്ഷം വരെ; പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ പരീക്ഷിച്ചാലോ?
Post Office Recurring Deposit Scheme Interest Rate: ചെറിയ സംഭാവനകള്‍ പോലും കാലക്രമേണ ഉയര്‍ന്ന നേട്ടം സൃഷ്ടിക്കാന്‍ ഈ പദ്ധതി നിക്ഷേപകനെ സഹായിക്കും. സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം നേടാന്‍ സഹായിക്കുന്ന ആര്‍ഡിയെ കുറിച്ച് കൂടുതലറിയാം.
ഉയര്‍ന്ന ശമ്പളമോ അപകട സാധ്യതയുള്ള നിക്ഷേപങ്ങളോ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് ആവശ്യമില്ല. സര്‍ക്കാരിന്റെ കീഴില്‍ ധാരാളം സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാര്‍ മുതല്‍ പണക്കാര്‍ക്കായി വരെ ഒരുക്കിയിരിക്കുന്നത്, അവയിലൊന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (ആര്‍ഡി). ചെറിയ സംഭാവനകള്‍ പോലും കാലക്രമേണ ഉയര്‍ന്ന നേട്ടം സൃഷ്ടിക്കാന്‍ ഈ പദ്ധതി നിക്ഷേപകനെ സഹായിക്കും. സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം നേടാന്‍ സഹായിക്കുന്ന ആര്‍ഡിയെ കുറിച്ച് കൂടുതലറിയാം.
പോസ്റ്റ് ഓഫീസ് ആര്‍ഡി
ഒരാള്‍ക്ക് നിശ്ചിത കാലയളവിലേക്ക് എല്ലാ മാസവും പണം നിക്ഷേപിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. 10 വയസ് മുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും ആര്‍ഡി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണ്. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ വേണം പണം നിക്ഷേപിക്കാന്‍.
പ്രതിവര്‍ഷം ഏകദേശം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ത്രൈമാസമായി ഇത് കണക്കാക്കുന്നു. പദ്ധതി കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്.
20 ലക്ഷം ഉണ്ടാക്കാം
പ്രതിദിനം 400 രൂപ മാറ്റിവെക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയാണെങ്കില്‍ പ്രതിമാസം 12,000 രൂപയില്‍ ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ നിങ്ങളുടെ വാര്‍ഷിക നിക്ഷേപം 1.44 ലക്ഷം രൂപ. ഏകദേശം 10 വര്‍ഷത്തോളം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മുതലും പലിശയും ചേര്‍ത്ത് തിരികെ ലഭിക്കുന്നത് ഏകദേശം 20 ലക്ഷത്തോളം രൂപയായിരിക്കും.
Also Read: Mutual Fund SIP: കുഞ്ഞേ 15,000 ഉണ്ടോ കയ്യില്‍? 65 ലക്ഷം ഉണ്ടാക്കാന്‍ അതുതന്നെ ധാരാളം
ആര്‍ക്കാണ് അനുയോജ്യം?
ശമ്പളക്കാരായ ആളുകള്‍, ചെറുകിട വ്യാപാരികള്‍, വീട്ടമ്മമാര്‍, വിരമിച്ചവര്‍, ആദ്യമായി നിക്ഷേപം ആരംഭിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ അനുയോജ്യമാണ്. വിപണിയുമായി ബന്ധമില്ലാത്തിനാല്‍ തന്നെ നിങ്ങള്‍ക്ക് ഇവിടെ നഷ്ടം ഏറ്റുവാങ്ങേണ്ടതായി വരില്ല.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.