AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Fund SIP: കുഞ്ഞേ 15,000 ഉണ്ടോ കയ്യില്‍? 65 ലക്ഷം ഉണ്ടാക്കാന്‍ അതുതന്നെ ധാരാളം

Build 65 Lakh with SIP: നിക്ഷേപിക്കാന്‍ വൈകുന്നതാണ് ഉയര്‍ന്ന നേട്ടം ലഭിക്കുന്നതില്‍ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നത്. എന്നിരുന്നാലും കോമ്പൗണ്ടിങ്ങിന്റെ ശക്തി കാരണം ചെറിയ പ്രതിമാസ നിക്ഷേപത്തില്‍ നിന്ന് പോലും കാലക്രമേണ ഗണ്യമായ ലാഭം നേടാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Mutual Fund SIP: കുഞ്ഞേ 15,000 ഉണ്ടോ കയ്യില്‍? 65 ലക്ഷം ഉണ്ടാക്കാന്‍ അതുതന്നെ ധാരാളം
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
Shiji M K
Shiji M K | Published: 08 Jan 2026 | 03:08 PM

സമ്പത്ത് കെട്ടിപ്പടുക്കുന്നതിനായി വലിയ സംഖ്യകള്‍ ആവശ്യമാണെന്ന ധാരണയില്‍ ജീവിക്കുന്നവരാണ് ഇന്ത്യക്കാര്‍, ആ മിഥ്യാധാരണ ഉപേക്ഷിച്ച് യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി). പതിവായി നിക്ഷേപിക്കുന്നത് വഴി മികച്ച നേട്ടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

നിക്ഷേപിക്കാന്‍ വൈകുന്നതാണ് ഉയര്‍ന്ന നേട്ടം ലഭിക്കുന്നതില്‍ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നത്. എന്നിരുന്നാലും കോമ്പൗണ്ടിങ്ങിന്റെ ശക്തി കാരണം ചെറിയ പ്രതിമാസ നിക്ഷേപത്തില്‍ നിന്ന് പോലും കാലക്രമേണ ഗണ്യമായ ലാഭം നേടാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ദിവസേന, ആഴ്ചയില്‍, പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ നിക്ഷേപം നടത്താന്‍ എസ്‌ഐപി നിങ്ങളെ അനുവദിക്കുന്നു. തിരഞ്ഞെടുത്ത ഫണ്ടില്‍ നിശ്ചിത കാലയളവില്‍ നിക്ഷേപം നടത്താവുന്നതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്കും പലിശ ലഭിക്കുന്ന രീതിയാണ് കോമ്പൗണ്ടിങ്, ഇതിന്റെ കരുത്തിലാണ് എസ്‌ഐപിയില്‍ പണം വളരുന്നത്.

പ്രതിമാസ നിക്ഷേപം

പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുന്ന എസ്‌ഐപി ആരംഭിച്ച് 14 വര്‍ഷത്തേക്ക് നിക്ഷേപം തുടരുകയാണെങ്കില്‍ എത്ര രൂപ നേട്ടമുണ്ടാക്കാനാകുമെന്ന് നോക്കാം.

ആകെ നിക്ഷേപം 25.20 ലക്ഷം രൂപയായിരിക്കും. പ്രതീക്ഷിക്കപ്പെടുന്ന ശരാശരി വാര്‍ഷിക വരുമാനം 12 ശതമാനമാണെങ്കില്‍ ഏകദേശം 40.26 ലക്ഷം രൂപയുടെ നേട്ടം പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ ആകെ കോര്‍പ്പസ് 65.46 ലക്ഷം രൂപ. ഇത് സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി റിട്ടേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടത്തില്‍ ചിലപ്പോള്‍ വ്യത്യാസം വന്നേക്കാം.

Also Read: SBI vs Post Office FD Rates: എസ്ബിഐ എഫ്ഡിയോ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റോ? നേട്ടം ഇത് നല്‍കും

ഇക്കാര്യം ഓര്‍ത്തുവെക്കാം

നിക്ഷേപം ആരംഭിക്കുന്നതിനായി ഒരിക്കലും വലിയ തുകകള്‍ തന്നെ ആവശ്യമായില്ല, നിങ്ങളെ കൈവശമുള്ള 100 രൂപയ്ക്ക് പോലും എസ്‌ഐപി നിക്ഷേപം തുടങ്ങാം.

ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപത്തില്‍ കോമ്പൗണ്ടിന്റെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാനും ഉയര്‍ന്ന ലാഭം നേടാനും നിങ്ങളെ അനുവദിക്കുന്നു.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.