Child’s Aadhaar Update: കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? യുഐഡിഎഐ പറയുന്നത്…
Children Aadhaar update: 5 വയസിനും 7 നും ഇടയിൽ പ്രായമായ കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേറ്റ് തികച്ചും സൗജന്യമായി ചെയ്യാവുന്നതാണ്.
നിങ്ങളുടെ കുട്ടിക്ക് ഏഴ് വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അല്ലാത്ത പക്ഷം, ആധാർ നിർജ്ജീവമാകുകയും വിവിധ സേവനങ്ങളിലേക്കുള്ള ആക്‌സസ് ഇല്ലാതാകാനും സാധ്യതയുണ്ടെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകുന്നു.
സ്കൂൾ പ്രവേശനം, ബാങ്ക് അക്കൗണ്ടുകൾ, അല്ലെങ്കിൽ ആധാർ പരിശോധന ആവശ്യമുള്ള സർക്കാർ പദ്ധതികൾ എന്നിവ പോലുള്ള കാര്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കാം. അതിനാൽ അഞ്ച് വയസ്സ് കഴിഞ്ഞാല്‍ വിരലടയാളവും, ഐറിസ് സ്‌കാന്‍ ഉള്‍പ്പെടുന്ന ബയോമെട്രിക്‌സ് വിവരങ്ങള്‍, പിന്നെ ഫോട്ടോ ചേര്‍ത്ത് മാന്‍ഡേറ്ററി ബയോമെട്രിക് ബയോമെട്രിക് അപ്‌ഡേറ്റ് (MBU) അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
അറിഞ്ഞിരിക്കാം….
കുട്ടികളുടെ ആധാർ അപ്ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കുന്നതിനായി യുഐഡിഎഐ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് നിർദ്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.
5 വയസിനും 7 നും ഇടയിൽ പ്രായമായ കുട്ടികളുടെ ബയോമെട്രിക് അപ്‌ഡേറ്റ് തികച്ചും സൗജന്യമായി ചെയ്യാവുന്നതാണ്.
കുട്ടിക്ക് ഏഴ് വയസ്സ് തികഞ്ഞാലും വിഷമിക്കേണ്ട, നിങ്ങൾക്ക് ഇപ്പോഴും അപ്ഡേറ്റ് പൂർത്തിയാക്കാൻ കഴിയും, 100 രൂപയാണ് ഫീസ്.