Turtle Trails: കളിയാക്കേണ്ട! കടലാമയ്ക്ക് അങ്ങ് യുഎസില്‍ വരെയുണ്ട് ‘പിടി’; കേരളത്തിന്റെ തലവര മാറും?

Benefits to Kerala through Turtle Trails: കടലാമ സംരക്ഷണ കേന്ദ്രം കേരളത്തിന് തുറന്നിടുന്നത് നിരവധി സാധ്യതകള്‍.ട്രോളുകള്‍ക്കുമപ്പുറം നിരവധി സാധ്യതകളാണ് ആമ സംരക്ഷണ കേന്ദ്രത്തിന് പിന്നിലുള്ളത്.

Turtle Trails: കളിയാക്കേണ്ട! കടലാമയ്ക്ക് അങ്ങ് യുഎസില്‍ വരെയുണ്ട് പിടി; കേരളത്തിന്റെ തലവര മാറും?

Representational Image

Updated On: 

02 Feb 2026 | 03:27 PM

കേന്ദ്ര ബജറ്റില്‍ അനുവദിച്ച കടലാമ സംരക്ഷണ കേന്ദ്രം കേരളത്തിന് തുറന്നിടുന്നത് നിരവധി സാധ്യതകള്‍. അതിവേഗ റെയില്‍പ്പാതയും, എയിംസും പ്രതീക്ഷിച്ചിരുന്ന കേരളത്തിന്, ആമ സംരക്ഷണ കേന്ദ്രം ലഭിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയരുന്നുണ്ട്. എന്നാല്‍ ട്രോളുകള്‍ക്കുമപ്പുറം നിരവധി സാധ്യതകളാണ് ആമ സംരക്ഷണ കേന്ദ്രത്തിന് പിന്നിലുള്ളത്. കടലാമ സംരക്ഷണ കേന്ദ്രത്തിലൂടെ കേരളത്തിന് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് നോക്കാം.

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ വലകളില്‍ കുടുങ്ങി കടലാമകള്‍ കൂട്ടത്തോടെ ചാകുന്നത് മൂലം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നേരത്തെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ആമകള്‍ക്ക് ആപത്ത് വരാതിരിക്കാന്‍ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ ഘടിപ്പിച്ച വലകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതികള്‍ക്ക് മാത്രമേ അനുവാദം നല്‍കൂവെന്നായിരുന്നു യുഎസിന്റെ നിലപാട്.

Also Read: Turtle Trails in Kerala: കടലാമകള്‍ക്ക് ഇനി കേരളത്തിന്റെ കാവല്‍; ആമ സംരക്ഷണ പദ്ധതിയുടെ പ്രയോജനമെന്ത്?

യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്. വന്‍തോതില്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയിലുണ്ട്. യുഎസ് ഉപരോധം കേരളത്തിന്റെ ചെമ്മീന്‍ വിപണിയെയും സാരമായി ബാധിച്ചിരുന്നു.

കേരളം, ഒഡീഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ‘ടര്‍ട്ടില്‍ ട്രെയില്‍സ്’ അനുവദിക്കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത്തരം ആമ പരിപാലന കേന്ദ്രങ്ങള്‍ യുഎസ് ഉപരോധം നീക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ മേഖലയില്‍ മികച്ച സുരക്ഷാ മാര്‍ഗങ്ങള്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിലേക്ക് ഇത് വഴി തുറക്കുകയും ചെയ്യും.

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്കും, തീരദേശ സംരക്ഷണത്തിനും ഇത് പുതിയ ദിശാബോധം നല്‍കും. കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തം ടൂറിസം പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കും.

ഒരു ദിവസം പരമാവധി എത്ര പപ്പടം കഴിക്കാം?
ഇതിന്റെ തൊലി കളയല്ലേ, അടിപൊളി അച്ചാർ ഉണ്ടാക്കാം
ചവ്വരി ഉണ്ടാക്കുന്നത് അരികൊണ്ടല്ല, പിന്നെ? ഇതാണ് താരം
ബുർജ് ഖലീഫ പോലെ കിടിലൻ ​മുട്ടവിഭവങ്ങൾ
ചേട്ടാ, ഒരു ടിക്കറ്റ്! കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജര്‍മന്‍ ഷെപ്പേഡ്‌
വൈദ്യതിലൈനിൽ മനുഷ്യർ, ട്രെയിൻ വരുന്നു
ഹിമപ്പുലിയെ കണ്ടിട്ടുണ്ടോ ഗയ്‌സ്; എല്ലാം വരിവരിയായി പോകുന്നത് കണ്ടോ
Viral Video | തലനാരിഴയിൽ മരണം മാറി