AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turtle Trails in Kerala: കടലാമകള്‍ക്ക് ഇനി കേരളത്തിന്റെ കാവല്‍; ആമ സംരക്ഷണ പദ്ധതിയുടെ പ്രയോജനമെന്ത്?

Turtle Trails in Kerala Project Benefit: തീരദേശ സംരക്ഷണത്തിനും, ടൂറിസം മേഖലയ്ക്കും പുതിയ ദിശാബോധം നല്‍കുന്നതാണ് 'ടര്‍ട്ടില്‍ ട്രെയില്‍സ്' പദ്ധതി. കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

Jayadevan AM
Jayadevan AM | Published: 01 Feb 2026 | 04:18 PM
കേന്ദ്ര ബജറ്റില്‍ കേരളത്തിനായി അധികം പ്രഖ്യാപനങ്ങളില്ലെങ്കിലും, കടലാമ സംരക്ഷണ കേന്ദ്രം അപ്രതീക്ഷിതമായിരുന്നു. സംസ്ഥാനത്തിന്റെ തീരദേശ സംരക്ഷണത്തിനും, ടൂറിസം മേഖലയ്ക്കും പുതിയ ദിശാബോധം നല്‍കുന്നതാണ് 'ടര്‍ട്ടില്‍ ട്രെയില്‍സ്' പദ്ധതി. കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം (Image Credits: Getty Images).

1 / 5
ഉത്തരവാദിത്തം ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. കോഴിക്കോടുള്ള കൊളാവിപാലം പോലുള്ള സ്ഥലങ്ങള്‍ ഒലീവ് റിഡ്‌ലി ആമകളുടെ പ്രധാന പ്രജനന കേന്ദ്രമാണ്. വംശനാശഭീഷണി നേരിടുന്ന ഇത്തരം ആമകളുടെ എണ്ണം ഇവിടെ കുറയുന്നുണ്ട് (Image Credits: Getty Images).

2 / 5
പുതിയ പദ്ധതിയിലൂടെ ഇത്തരം ആമകളുടെ സംരക്ഷണമടക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷ. ആമകളുടെ സഞ്ചാരപാതയെ തടസപ്പെടുത്താതെ സഞ്ചാരികള്‍ക്ക് പോകാന്‍ നിശ്ചിത പാതകളടക്കം പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു (Image Credits: Getty Images).

3 / 5
പദ്ധതിയുടെ ഭാഗമായി തൊഴിലവസരങ്ങളുമുണ്ടായേക്കാം. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, 'ടര്‍ട്ടില്‍ ഗാര്‍ഡുമാരായി' കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലെ ഹാച്ചറികള്‍ ആധുനികവല്‍ക്കരിച്ചേക്കും (Image Credits: Getty Images).

4 / 5
ഇക്കോ ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആമകളെ നിരീക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍, റിസര്‍ച്ച് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമാകാനാണ് സാധ്യത. കേരളത്തിന് പുറമെ ഒഡീഷയിലും, കര്‍ണാടകയിലും പദ്ധതി നടപ്പാക്കും (Image Credits: Getty Images).

5 / 5