Union Budget 2026: സർക്കാർ ജീവനക്കാർക്ക് നിരാശ, ശമ്പളപരിഷ്കരണം ഇല്ല

8th Pay Commission in Union Budget 2026: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് ബജറ്റിൽ കൃത്യമായ സൂചനകൾ ഉണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

Union Budget 2026: സർക്കാർ ജീവനക്കാർക്ക് നിരാശ, ശമ്പളപരിഷ്കരണം ഇല്ല

പ്രതീകാത്മക ചിത്രം

Updated On: 

01 Feb 2026 | 01:42 PM

ന്യൂഡൽഹി: എട്ടാം ശമ്പളകമ്മീഷൻ കാത്തിരുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റിൽ നിരാശ. എട്ടാം ശമ്പള കമ്മീഷന്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നതിന്റെ സൂചനകള്‍ ബജറ്റിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. കൂടാതെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ബജറ്റ് അവതരണം പൂർത്തിയാകുമ്പോൾ ഇക്കാര്യങ്ങളിലൊന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ന് അവസാനിച്ച സാഹചര്യത്തിൽ, 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷനെക്കുറിച്ച് ബജറ്റിൽ കൃത്യമായ സൂചനകൾ ഉണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.

നിലവിൽ 50 ശതമാനത്തിന് മുകളിലുള്ള ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമെന്നോ, പുതിയ വർദ്ധനവ് ഉണ്ടാകുമെന്നോ ഉള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചില്ല. അതേസമയം, ശമ്പള പരിഷ്കരണം ഉണ്ടായില്ലെങ്കിലും, ആദായനികുതി സ്ലാബുകളിൽ വരുത്തിയ ചെറിയ മാറ്റങ്ങൾ ഇടത്തരക്കാരായ ജീവനക്കാർക്ക് നേരിയ ആശ്വാസം നൽകിയേക്കാം.

ALSO READ: സാധാരണക്കാർക്ക് തിരിച്ചടിയോ, വില കുറവ് ഏതിനെല്ലാം? അധിക വില നൽകേണ്ടത്

എട്ടാം ശമ്പളപരിഷ്കരണം

 

ഏഴാം ശമ്പളകമ്മീഷൻ കാലാവധി കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചു. തുടർന്ന് ജനുവരി ഒന്ന് മുതൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എട്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചെങ്കിലും അവ എന്ന് മുതൽ നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടില്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജീവനക്കാർ ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

എട്ടാം ശമ്പള കമ്മീഷനിൽ ഫിക്മെന്റ് ഫാക്ടർ 2.28 മുതൽ 2.86 വരെ ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. ഇതിനനുസരിച്ച് അടിസ്ഥാനശമ്പളം 18,000 രൂപയിൽ നിന്ന് 58,500 രൂപയായി ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ശമ്പള വർദ്ധനവിന് ആനുപാതികമായി പെൻഷനിലും വലിയ മാറ്റമുണ്ടാകും. നിലവിൽ മിനിമം പെൻഷൻ 9,000 രൂപയാണ്. പുതിയ പരിഷ്കാരം വരുന്നതോടെ ഇത് 20,500 രൂപ മുതൽ 25,740 രൂപ വരെ ആയി ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ
സിജെ റോയിയെ അവസാനം ഒരു നോക്ക് കാണാൻ നിരവധി പേരെത്തിയപ്പോൾ
21 വർഷങ്ങൾക്ക് ശേഷം ആ ചിത്രം വീണ്ടും വരുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ