AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: ക്യാൻസർ മരുന്നുകളുടെ വില കുറയും; വില കൂടുന്നത് ഏതിനെല്ലാം? അധിക വില നൽകേണ്ടത്…

Union Budget 2026 Price Hike: നികുതി ഘടനയിലും കസ്റ്റംസ് ഡ്യൂട്ടിയിലും വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഏതെല്ലാം സാധനങ്ങൾക്ക് വില കൂടുമെന്നും ഏതിനെല്ലാം വില കുറയുമെന്നും പരിശോധിക്കാം....

Union Budget 2026: ക്യാൻസർ മരുന്നുകളുടെ വില കുറയും; വില കൂടുന്നത് ഏതിനെല്ലാം? അധിക വില നൽകേണ്ടത്…
പ്രതീകാത്മക ചിത്രം
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 02 Feb 2026 | 03:29 PM

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ 2026-ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. നികുതി ഘടനയിലും കസ്റ്റംസ് ഡ്യൂട്ടിയിലും വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും വിലയിൽ മാറ്റം വന്നിട്ടുണ്ട്. ഏതെല്ലാം സാധനങ്ങൾക്ക് വില കൂടുമെന്നും ഏതിനെല്ലാം വില കുറയുമെന്നും പരിശോധിക്കാം….

വില കുറയുന്നവ

 

17 കാൻസർ മരുന്നുകൾ: ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനാൽ കാൻസർ ചികിത്സാ ചെലവ് കുറയും.

അപൂർവ്വമായ 7 രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.

സ്മാർട്ട്ഫോണുകൾ: മൊബൈൽ ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും നികുതി കുറച്ചു.

ഇലക്ട്രിക് വാഹന (EV) ബാറ്ററികൾ: ലിഥിയം അയോൺ ബാറ്ററികളുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്.

സോളാർ പാനലുകൾ: പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ പാനലുകൾക്ക് വില കുറയും.

ALSO READ: ആവശ്യങ്ങൾ 29 കേരളത്തിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല, പ്രധാന പ്രതീക്ഷയും ഇല്ല

കായിക ഉപകരണങ്ങൾ: ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവയുടെ നികുതി കുറച്ചു.

തുകൽ ഉൽപ്പന്നങ്ങൾ: ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയ തോൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും.

മൈക്രോവേവ് ഓവനുകൾ: അടുക്കള ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും.
വിദേശയാത്രകൾക്ക് ചെലവ് കുറയും.

സിഎൻജി അടങ്ങിയ ബയോഗ്യാസിന് വില കുറയും.

 

വില കൂടുന്നവ

സിഗരറ്റും പുകയിലയും: പുകയില ഉൽപ്പന്നങ്ങളുടെ ദേശീയ ദുരന്ത നിവാരണ സെസ് (NCCD) വർദ്ധിപ്പിച്ചതിനാൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും വില കൂടും.

മദ്യത്തിന് വില കൂടും

ധാതുക്കൾ: ചില ധാതുക്കളുടെ വില വർധിക്കാൻ സാധ്യതയുണ്ട്.

ആക്രി സാധനങ്ങൾ: സ്ക്രാപ്പ് ഉൽപ്പന്നങ്ങൾക്ക് വില കൂടും.

ഓഹരി വിപണി: ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് (F&O) ട്രേഡിംഗിന് ചെലവ് വർധിക്കും.

Follow Us