UPI Payment Fee: യുപിഐ ഇടപാടുകൾക്ക് ഫീസ്! ജനുവരി മുതൽ ഈടാക്കാൻ കേന്ദ്രം
UPI Transaction Fee Decision Postponed: ഇരുസഭകളിലും പാസായതിനെ പിന്നാലെ ഒക്ടോബർ 15 മുതൽ ഫീസ് ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഫീസ് ഏർപ്പെടുത്തിയത്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഇത് ബാധകമല്ലെന്നും സർക്കാർ അറിയിച്ചിരുന്നു. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പാർട്ടികകത്ത് തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

പ്രതീകാത്മക ചിത്രം
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം താൽകാലികമായി നീട്ടിവച്ചേക്കുമെന്ന് സൂചന. നിലവിൽ ഉത്സവ സീസണായതിനാൽ അടുത്ത വർഷം ജനുവരി മുതലാകും പണം ഈടാക്കുക. ഇരുസഭകളിലും പാസായതിനെ പിന്നാലെ ഒക്ടോബർ 15 മുതൽ ഫീസ് ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഫീസ് ഏർപ്പെടുത്തിയത്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഇത് ബാധകമല്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ തീയതി നീട്ടിയിരിക്കുകയാണ്. ജനുവരി മുതലാകും ഫീസ് ഈടാക്കുന്നത്. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പാർട്ടികകത്ത് തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ നല്ലൊരു വിഭാഗവും ചെറുകിട വ്യവസായികളാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്.
ALSO READ: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; ഇനി വായ്പകൾക്കും എഫ്ഡിക്കും എന്ത് സംഭവിക്കും?
ഫീസ് ഏർപ്പെടുത്തുന്നത് തിരിച്ചടിയോ?
സെപ്റ്റംബറിലെ ആകെ യുപിഐ ഇടപാടുകളുടെ എണ്ണം 1.8 ശതമാനം കുറഞ്ഞ് 2407 കോടിയായെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റില്‍ 2451 കോടിയായിരുന്നു. അതേസമയം, പ്രതിദിന ശരാശരി കണക്കെടുത്താല്‍, ഒരു ദിവസം നടത്തിയത് 97,913 കോടി രൂപയുടെ 80.2 കോടി യുപിഐ ഇടപാടുകളാണ്. എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു അത്. കഴിഞ്ഞ ആറു വര്‍ഷമായി യുപിഐ പൂര്‍ണമായും സൗജന്യമായിരുന്നു.
തുക ഈടാക്കുന്നത് എങ്ങനെ?
- വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസൊന്നും ഉണ്ടാകില്ല.
- വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപ വരെയുള്ള പേയ്മെൻ്റുകൾക്കും എംഡിആർ ബാധകമല്ല.
- ചെറുകിട വ്യാപാരികൾക്കുള്ള ഈ സീറോ-എംഡിആർ പോളിസി തുടരുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.
- പുതിയ നിയമപ്രകാരം, 2,000 രൂപയ്ക്ക് മുകളിലുള്ള പേഴ്സൺ-ടു-മർച്ചൻ്റ് യുപിഐ ഇടപാടുകൾക്കാണ് 0.4 ശതമാനം എംഡിആർ ഈടാക്കുക.
- ഇത് ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് ഈടാക്കുന്ന അധിക തുകയല്ല, മറിച്ച് വ്യാപാരികളുടെ പേയ്മെൻ്റ് ഇക്കോസിസ്റ്റത്തിൽ ബാധകമാകുന്ന ഫീസാണ്.
- എംഡിആർ ഒരു നികുതിയല്ലെന്നും സർക്കാരോ എൻപിസിഐയോ ഇത് നേരിട്ട് ഈടാക്കില്ല. ഇതിൽ നിന്നും ലഭിക്കുന്ന തുക പേയ്മെൻ്റ് സിസ്റ്റത്തിലെ വിവിധ പങ്കാളികൾക്ക് വിതരണം ചെയ്യും.
- അതുപോലെ, ഒരു ഉപഭോക്താവ് സ്റ്റോറിൽ പണമടയ്ക്കാൻ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, അതിനായി അയാൾ കൂടുതൽ പണം നൽകേണ്ടതില്ല.
- അതായത്, 2,500 രൂപയ്ക്കാണ് സാധനങ്ങൾ വാങ്ങിയതെങ്കിൽ ഉപഭോക്താവ് 2,500 രൂപ മാത്രം നൽകിയാൽ മതിയാകും. അവിടെ 0.4 ശതമാനം അധിക യുപിഐ ചാർജുകളൊന്നും നൽകേണ്ടതില്ല.
English Summary:
Reports suggest that the proposed decision to Extra charges on UPI transactions may be temporarily deferred due to the ongoing festive season. Instead of introducing the fees immediately, the charges are likely to be implemented from January next year.