AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Repo Rate: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; ഇനി വായ്പകൾക്കും എഫ്ഡിക്കും എന്ത് സംഭവിക്കും?

RBI Raises Repo Rate To 5.50 Percent What It Means For Loan EMIs And FD Returns: പണപ്പെരുപ്പ സമ്മര്‍ദം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് ഇത്തവണത്തെ നിരക്ക് വര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതും രാജ്യത്തെ പണപ്പെരുപ്പത്തിന് പുതിയ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ദുര്‍ബലമായ മണ്‍സൂണും ഭക്ഷ്യവിലയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

Repo Rate: റിപ്പോ നിരക്ക് ഉയർത്തി ആർബിഐ; ഇനി വായ്പകൾക്കും എഫ്ഡിക്കും എന്ത് സംഭവിക്കും?
സഞ്ജയ് മൽഹോത്ര Image Credit source: PTI
Shiji M K
Shiji M K | Published: 07 Oct 2026 | 10:22 AM

നിര്‍ണായക തീരുമാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും ആഗോള സാഹചര്യങ്ങളിലെ മാറ്റങ്ങളും കണക്കിലെടുത്ത് ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.75 ആയും ക്രമീകരിച്ചിരിക്കുന്നു. ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്.

പണപ്പെരുപ്പ സമ്മര്‍ദം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നടപടിയായാണ് ഇത്തവണത്തെ നിരക്ക് വര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതും രാജ്യത്തെ പണപ്പെരുപ്പത്തിന് പുതിയ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ദുര്‍ബലമായ മണ്‍സൂണും ഭക്ഷ്യവിലയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

വായ്പകളുടെ പലിശ കൂടുമോ?

റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിന്ന് പണം ലഭിക്കുന്നതിനുള്ള ചെലവ് കൂടും. ഇതിന്റെ പ്രതിഫലനം ബാങ്കുകളുടെ വായ്പാ പലിശയിലും ഉണ്ടാകാം. പ്രത്യേകിച്ച് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്‌ളോട്ടിങ് പലിശനിരക്ക് വായ്പകളെയാണ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയാല്‍ പ്രതിമാസ തിരിച്ചടവ് തുക വര്‍ധിക്കാം. ചില സാഹചര്യങ്ങളില്‍ ഇഎംഐ ഉയര്‍ത്തുന്നതിന് പകരം വായ്പയുടെ കാലാവധി നീട്ടാനും ബാങ്കുകള്‍ക്ക് കഴിയും.

ഭവന വായ്പയെടുത്തവര്‍ക്ക് തിരിച്ചടി

നിരക്ക് വര്‍ധനയുടെ പ്രധാന പ്രതിഫലനം ഭവന വായ്പകളിലായിരിക്കും. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ ബാങ്കുകള്‍ പരിഷ്‌കരിച്ചാല്‍ നിലവിലുള്ള വായ്പയുടെ ഇഎംഐ ഉയരാം. പുതിയതായി ഭവന വായ്പ എടുക്കുന്നവര്‍ക്കും ഉയര്‍ന്ന പലിശനിരക്ക് ബാധകമാകാന്‍ സാധ്യതയുണ്ട്. അതേസമയം, ബാങ്കുകള്‍ നിരക്ക് എപ്പോള്‍ മുതല്‍ മാറ്റുമെന്ന് ഓരോ വായ്പയുടെയും വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

Als0 Read: 8th Pay Commission: ശുപാർശ സമർപ്പിക്കാൻ 8ാം ശമ്പള കമ്മീഷൻ; മെയ് മാസത്തിൽ പോക്കറ്റ് നിറയും!

എഫ്ഡി നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?

റിപ്പോ നിരക്ക് ഉയര്‍ന്നാല്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും വര്‍ധനയ്ക്കുള്ള സാധ്യതയുണ്ട്. ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തുന്നതിനൊപ്പം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി സ്ഥിരനിക്ഷേപ നിരക്കുകളും പരിഷ്‌കരിച്ചേക്കാം. എന്നാല്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയ ഉടന്‍ എല്ലാ ബാങ്കുകളും എഫ്ഡി നിരക്ക് കൂട്ടണമെന്നില്ല. ബാങ്കുകളുടെ പണലഭ്യത, നിക്ഷേപ ആവശ്യം, വിപണിയിലെ പലിശനില തുടങ്ങിയ ഘടകങ്ങളും ഇതിനെ സ്വാധീനിക്കും.

നാല് വര്‍ഷത്തിന് ശേഷമുള്ള നിരക്ക് വര്‍ധന

2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ റിപ്പോ നിരക്ക് വര്‍ധനയാണിത്. ഇതിന് മുമ്പ് ആര്‍ബിഐ നിരക്ക് കുറയ്ക്കുകയും പിന്നീട് തുടര്‍ച്ചയായ നയയോഗങ്ങളില്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്തുകയുമായിരുന്നു. ഇപ്പോഴത്തെ 25 ബേസിസ് പോയിന്റ് വര്‍ധനയോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി.

English Summary

The RBI has raised the repo rate by 25 basis points to 5.50 percent after nearly four years. The move could affect borrowing costs, loan EMIs and fixed deposit interest rates.

Follow Us