Vishu 2026: വിഷു കൈനീട്ടം ഡിജിറ്റലാക്കിയാലോ…യുപിഐ ആപ്പുകളുണ്ടല്ലോ..

Vishu 2026, Digital Kaineetam: കാലത്തിനനുസരിച്ച് വിഷു കൈനീട്ടത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കൈവെള്ളയിൽ പുത്തൻ നാണയങ്ങൾ ലഭിച്ചിരുന്നയിടത്ത് ഇന്ന് സ്മാർട്ട് ഫോണിലൂടെയാണ് കൈ നീട്ടം നൽകുന്നത്. ആശംസകളും ഇമോജികളും അയക്കാനുള്ള ഫീച്ചറുകൾ പല ആപ്പുകളിലും ഉണ്ട്. ഈ ഡിജിറ്റൽ കൈനീട്ടത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ...

Vishu 2026: വിഷു കൈനീട്ടം ഡിജിറ്റലാക്കിയാലോ...യുപിഐ ആപ്പുകളുണ്ടല്ലോ..

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 23 Apr 2026 | 11:51 AM

വിഷു (Vishu 2026) എന്ന് കേട്ടാൽ ആദ്യം മനസിൽ എത്തുന്നത് വിഷു കൈനീട്ടം എന്ന മനോഹരമായ ആചാരമായിരിക്കും. പലർക്കും ഒരു വർഷത്തേക്കുള്ള പോക്കറ്റ് മണി തന്നെ ഈ കൈനീട്ടത്തിലൂടെ ലഭിക്കും. സ്വർണം, വെള്ളി നാണയങ്ങൾക്കൊപ്പം കാശുമാണ് സാധാരണയായി എല്ലാവർക്കും വിഷുവിന് കൈനീട്ടമായി ലഭിക്കുന്നത്. എന്നാൽ കാലത്തിനനുസരിച്ച് വിഷു കൈനീട്ടത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കൈവെള്ളയിൽ പുത്തൻ നാണയങ്ങൾ ലഭിച്ചിരുന്നയിടത്ത് ഇന്ന് സ്മാർട്ട് ഫോണിലൂടെയാണ് കൈ നീട്ടം നൽകുന്നത്. കൂടാതെ വിദേശത്തുള്ളവർക്ക് ഈ ഡിജിറ്റൽ കൈനീട്ടത്തിലൂടെ നാട്ടിലെ വിഷു ആഘോഷത്തിൻ്റെ ഭാഗമാകാനും സാധിക്കും.  ഈ ഡിജിറ്റൽ കൈനീട്ടത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ…

ഈ വിഷുദിനത്തിൽ വീട്ടിൽ എത്താൻ സാധിക്കാത്ത നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മൊബൈൽ ഫോൺ വഴി നിങ്ങൾക്ക് കൈനീട്ടം നൽകാവുന്നതാണ്. യുപിഐ സൗകര്യങ്ങൾ ഉപയോ​ഗിച്ച് സെക്കറ്റുകൾക്കുള്ളിൽ പണം കൈമാറാം. ദൂരം തടസമാകില്ല. ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ വഴി സുരക്ഷിതമായി വേ​ഗത്തിൽ അവർക്ക് കൈനീട്ടം നൽകാം.

കൂടാതെ, കൈനീട്ടത്തിനോടൊപ്പം മനോഹരമായ വിഷു ആശംസകളും ഇമോജികളും അയക്കാനുള്ള ഫീച്ചറുകൾ പല ആപ്പുകളിലും ഉണ്ട്. യുപിഐ വഴി പണമയയ്ക്കുമ്പോൾ കൃത്യമായ കണക്കുകളും കിട്ടുന്നതാണ്. നൽകുന്ന ഓരോ കൈനീട്ടവും ബാങ്ക് അക്കൗണ്ടിൽ കൃത്യമായി രേഖപ്പെടുത്തുന്നതിനാൽ സാമ്പത്തിക അച്ചടക്കവും ഇതുവഴി ലഭിക്കും.

ALSO READ: മുംബൈയിലേക്ക് പോകണോ? ജീവിതച്ചെലവില്‍ മുന്നിലാണേ…വാടക അറിഞ്ഞോളൂ

സൗത്ത് ഇന്ത്യൻ ബാങ്ക് ഫീച്ചർ

വിഷു കൈനീട്ടത്തിനായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രത്യേക സംവിധാനം തങ്ങളുടെ ആപ്പിൽ ഒരുക്കിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഫീച്ചർ മൊബൈൽ ആപ്പായ എസ്ഐബി മിറർ പ്ലസ് വഴിയാണ് കൈനീട്ടം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കൈനീട്ടം നൽകുന്നത് മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാവുന്ന പ്രത്യേക വിഷുക്കൈനീട്ടം സൗകര്യം ഒരുക്കിയിട്ടുള്ളത്. വിഷുദിവസം രാവിലെ കൈനീട്ടം ലഭിക്കത്തക്ക രീതിയിൽ സമയം ക്രമീകരിക്കാവുന്നതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും തുക കൈമാറാം.

എങ്ങനെ കൈനീട്ടം നൽകാം?

ഇതിനായി, എസ്.ഐ.ബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ‘വിഷു കൈനീട്ടം’ തിരഞ്ഞെടുക്കാം. തുക സ്വീകരിക്കുന്ന ആളുടെ വിവരങ്ങള്‍ നല്‍കി എം പിന്‍ (MPIN) നല്‍കി ഇടപാട് ഉറപ്പാക്കാവുന്നതാണ്.

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി