AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

WhatsApp Business prices: വാട്സാപ്പ് ഇനി സൗജന്യമല്ല, ഒക്ടോബർ 1 മുതൽ ആർക്കൊക്കെ പണം നൽകണം?

WhatsApp Business Messages Paid From October 1: സാധാരണ വാട്‌സാപ്പ് ഉപയോക്താക്കളേയോ, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്സ്ആപ്പിന്‍റെ ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങള്‍ക്കാണ് പുതിയ മാറ്റം ബാധകമാവുക. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്‌ഡേറ്റുകള്‍ അയയ്ക്കുക തുടങ്ങിയവപോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് മെറ്റ നിശ്ചിത തുക ഈടാക്കും.

WhatsApp Business prices: വാട്സാപ്പ് ഇനി സൗജന്യമല്ല, ഒക്ടോബർ 1 മുതൽ ആർക്കൊക്കെ പണം നൽകണം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 01 Oct 2026 | 09:47 AM

ഒക്ടോബർ 1 മുതൽ വാട്സാപ്പ് പ്ലാറ്റ്ഫോമിലെ മെസ്സേജിംഗ് നിരക്കുകളിൽ മാറ്റം. വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലാണ് മെറ്റ മാറ്റങ്ങൾ വരുത്തുന്നത്. വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്ക് അയക്കുന്ന വിവിധതരം മെസ്സേജുകൾക്ക് ഇനി മുതൽ കൃത്യമായ നിരക്ക് ഈടാക്കുന്നതായിരിക്കും.

സാധാരണ വാട്‌സാപ്പ് ഉപയോക്താക്കളേയോ, വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളേയോ ബാധിക്കുന്ന മാറ്റമല്ല. മറിച്ച് വാട്സ്ആപ്പിന്‍റെ ബിസിനസ് പ്ലാറ്റ്‌ഫോമിന്റെ ഉപയോക്താക്കളായ വാണിജ്യസ്ഥാപനങ്ങള്‍ക്കാണ് പുതിയ മാറ്റം ബാധകമാവുക. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്‌ഡേറ്റുകള്‍ അയയ്ക്കുക തുടങ്ങിയവപോലുള്ള യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് മെറ്റ നിശ്ചിത തുക ഈടാക്കും.

മാറ്റങ്ങൾ ഏതിനെല്ലാം?

ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഒരു ബിസിനസ് ഫോണ്‍ നമ്പറിന് പ്രതിമാസം ആദ്യത്തെ 1,000 സര്‍വീസ് സന്ദേശങ്ങള്‍വരെ സൗജന്യമായി തുടരും. അതിനുശേഷം, അധികമായി അയക്കുന്ന മറുപടികള്‍ക്ക് സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. 24 മണിക്കൂറിന് ശേഷം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് നിലവില്‍ ഫീസ് ഈടാക്കുന്നുണ്ട്.

ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ, ഓഫറുകൾ, പ്രൊമോഷനുകൾ എന്നിവ അടങ്ങിയ സന്ദേശങ്ങൾ, OTP, ലോഗിൻ സ്ഥിരീകരണം എന്നിവ അടങ്ങുന്ന സന്ദേശങ്ങൾക്ക് നിരക്ക് ലഭ്യമാകും. ഓർഡർ സ്ഥിരീകരണം, ബില്ലിംഗ് വിവരങ്ങൾ, ഡെലിവറി ട്രാക്കിംഗ് എന്നിവയ്ക്കുള്ള നിരക്കുകളിലും വ്യത്യാസമുണ്ടായിരിക്കും.

ALSO READ: ഒക്ടോബർ 1 മുതൽ പുതിയ സാമ്പത്തിക നിയമങ്ങൾ; അറിയേണ്ട 5 മാറ്റങ്ങൾ

പുതിയ നിരക്ക്

ജിഎസ്ടി ഇല്ലാതെ, ഓരോ സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ ഇത് 0.136 രൂപയായി വരും. കൂടാതെ, ഓരോ ബിസിനസ് ഫോണ്‍ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സര്‍വീസ് മറുപടികള്‍ സൗജന്യമായിരിക്കും. ഇതിന് ശേഷമായിരിക്കും നിശ്ചിത നിരക്ക് ഈടാക്കുക.

ഇന്ത്യയിൽ എങ്ങനെ?

  1. ഓരോ മാസത്തെയും സൗജന്യ പരിധി കഴിഞ്ഞാൽ പിന്നീട് വരുന്ന സർവീസ് മെസേജിന് ബാധകമായ യൂട്ടിലിറ്റി നിരക്ക് അനുസരിച്ച് ചാർജ് ഈടാക്കും.
  2. ആയിരം സർവീസ് യൂട്ടിലിറ്റി മെസേജുകൾക്ക് 115 രൂപയാണ് ഈടാക്കുക. 10,000 മെസേജുകൾക്ക് 1150 രൂപയും ഈടാക്കും. ജിഎസ്ടി തുക കണക്കാതെയുള്ള ചാ‍ർജാണിത്.
  3. പ്രത്യക്ഷത്തിൽ ഒരു മെസേജിന് തുക കുറവാണെന്ന് തോന്നുമെങ്കിലും, പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്തൃ ഇടപെടലുകൾ നടത്തുന്ന കമ്പനികളെ സംബന്ധിച്ച് ഇത് അധിക ബാധ്യതയായേക്കാം.

വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം?

വലിയ തോതിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ട കമ്പനികൾക്കായി രൂപകൽപ്പന ചെയ്ത വാട്സ്ആപ്പിന്റെ സംവിധാനമാണ് WhatsApp Business Platform. പ്രത്യേക സോഫ്റ്റ്വെയറുകളോ ടൂളുകളോ വഴിയാണ് ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് അവരുടെ സ്വന്തം സിസ്റ്റങ്ങളുമായോ കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്ഫോമുകളുമായോ തേഡ് പാർട്ടി സർവീസ് നൽകുന്നവരുമായോ ഇത് വഴി മെസേജുകൾ വഴി അയയ്ക്കാനും സ്വീകരിക്കാനും കഴിയും.

English Summary:

From October 1, 2026, Meta is revising its pricing structure for the WhatsApp Business Platform in India, meaning businesses will have to pay for some messages that were previously free.

Follow Us