AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Planning Tips: വാടക വീട്ടില്‍ താമസിക്കുന്നതാണോ കടം വാങ്ങിച്ച് വീട് വെക്കുന്നതാണോ ബുദ്ധി?

Rental House or Home Loan Which is Better: വീടുപണി എന്ന ഭാരം എടുത്തുവെക്കാന്‍ പലരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ എക്കാലത്തെയും മികച്ച നിക്ഷേപം തന്നെയാണ് വീടെന്നത് മറ്റൊരു വസ്തുത. നിങ്ങള്‍ ഒരു വീടിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം മുഴുവനായി വായിക്കാന്‍ ശ്രദ്ധിക്കുക.

Home Planning Tips: വാടക വീട്ടില്‍ താമസിക്കുന്നതാണോ കടം വാങ്ങിച്ച് വീട് വെക്കുന്നതാണോ ബുദ്ധി?
പ്രതീകാത്മക ചിത്രം Image Credit source: seksan Mongkhonkhamsao/ Getty Images
shiji-mk
Shiji M K | Published: 12 Jul 2025 10:03 AM

വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌ന സാക്ഷാത്കാരത്തിന് അല്‍പം പണച്ചെലവുണ്ട്. വീട് വെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പല ആശയ കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. വീടില്ലാത്തത് ചിലര്‍ കുറച്ചിലായി കാണുമ്പോള്‍ മറ്റുചിലര്‍ അതിനെ ഏറ്റവും മികച്ച തീരുമാനമായാണ് പരിഗണിക്കുന്നത്.

വീടുപണി എന്ന ഭാരം എടുത്തുവെക്കാന്‍ പലരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ എക്കാലത്തെയും മികച്ച നിക്ഷേപം തന്നെയാണ് വീടെന്നത് മറ്റൊരു വസ്തുത. നിങ്ങള്‍ ഒരു വീടിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഈ ലേഖനം മുഴുവനായി വായിക്കാന്‍ ശ്രദ്ധിക്കുക.

വായ്പയെടുത്തുള്ള വീടുവെക്കല്‍

ജോലി ലഭിച്ചതിന് ശേഷം ഉടന്‍ തന്നെ സ്വന്തമായി വീടുവെച്ചെങ്കില്‍ മാത്രമേ പലര്‍ക്കും സന്തോഷമാകുകയുള്ളൂ. സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്. ഭീമമായ തുകയാണ് ഇത്തരത്തില്‍ വീടുവെക്കുന്നതിനായി പലരും വായ്പ എടുക്കുന്നത്. വലിയ തുക ലോണ്‍ എടുക്കുമ്പോള്‍ തിരിച്ചടവും വലിയത് തന്നെയായിരിക്കും.

40,000 രൂപ ശമ്പളം വാങ്ങുന്ന നിങ്ങള്‍ 20 വര്‍ഷത്തേക്ക് ഭവന വായ്പ എടുക്കുന്നത് നിക്ഷേപ അവസരങ്ങള്‍ പരിമിതപ്പെടുത്തുന്നു. ഈ കാലയളവില്‍ എപ്പോഴെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ അല്ലെങ്കില്‍ രാജിവെക്കുകയോ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരം.

കരിയറില്‍ മികച്ചൊരു സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് വലിയ സാമ്പത്തിക ഭാരങ്ങള്‍ എടുത്ത് വെക്കുന്നത് ഭാവിയില്‍ പ്രതിസന്ധി തുടരാന്‍ നിങ്ങളെ നിര്‍ബന്ധിതനാക്കുന്നു. വീടിനെ ഭൗതിക ആസ്തി മാത്രമായാണ് പലരും പരിഗണിക്കുന്നത്. വായ്പാ തിരിച്ചടവിലൂടെ ശമ്പളത്തില്‍ നിന്നും വലിയൊരു അളവ് ചോര്‍ന്നുപോകുന്ന കാര്യം പലരും തിരിച്ചറിയുന്നില്ല.

വാടക വീട്

തത്കാലത്തേക്ക് വാടക വീട്ടില്‍ താമസിച്ച് ഇഎംഐക്ക് വരുന്ന തുക പ്രതിമാസം മ്യൂച്വല്‍ ഫണ്ടുകളിലോ എസ്‌ഐപികളിലോ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 12 ശതമാനം വരെ നേട്ടം ലഭിക്കുന്നു. കാലാവധിക്ക് ശേഷം കടം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് സ്വന്തമായൊരു വീട് നേടാനും സാധിക്കും.

Also Read: 7th Pay Commission : എട്ടാം ശമ്പള കമ്മീഷൻ അവിടെ നിൽക്കട്ടെ! അതിന് മുമ്പ് ഒരു വമ്പൻ ഡിഎ വർധനവുണ്ട്

ഇങ്ങനെ ചെയ്യുന്നത് ജോലി പോയാലും നിങ്ങളില്‍ സമ്മര്‍ദമുണ്ടാക്കുന്നില്ല. ജീവിതത്തിലും കരിയറിലും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള അവസരം ലഭിക്കുന്നു. സാമ്പത്തികമായി ശക്തിപ്രാപിക്കുന്നതിന് കാലക്രമേണ വളരുന്ന ആസ്തികളില്‍ വേണം നിക്ഷേപം നടത്താന്‍ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.