Platinum: വാങ്ങാൻ നിൽക്കണ്ട, സ്വർണത്തെ സൈഡാക്കി പ്ലാറ്റിനവും ചെമ്പും; വില കുതിപ്പിന് കാരണമിത്…
Platinum and Copper Prices: 2025-ൽ പ്ലാറ്റിനത്തിന്റെ വില സ്വർണ്ണത്തേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം മാത്രം പ്ലാറ്റിനം വിലയിൽ 162 ശതമാനത്തിലധികം വർധനവുണ്ടായതായാണ് കണക്കുകൾ.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രാഷ്ട്രീയ സംഭവങ്ങളും നേട്ടമുണ്ടാക്കിയത് ലോഹങ്ങൾക്കാണ്. സ്വർണവും വെള്ളിയും റെക്കോർഡുകൾ തകർത്ത് മുന്നേറിമ്പോൾ മറ്റ് രണ്ട് പേർ കൂടി ഓട്ടക്കളത്തിൽ എത്തിയിരിക്കുകയാണ്. പ്ലാറ്റിനവും ചെമ്പുമാണ് പൊന്നിനെയും വെള്ളിയെയും തകർക്കാൻ ഒരുങ്ങുന്നത്.
ഡിസംബർ 24 ബുധനാഴ്ച രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം പ്ലാറ്റിനം വിലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2025-ൽ പ്ലാറ്റിനത്തിന്റെ വില സ്വർണ്ണത്തേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം മാത്രം പ്ലാറ്റിനം വിലയിൽ 162 ശതമാനത്തിലധികം വർധനവുണ്ടായതായാണ് കണക്കുകൾ. സ്പോട്ട് പ്ലാറ്റിനം വില കഴിഞ്ഞ ദിവസം 3 ശതമാനത്തിലധികം വർധിച്ച് ഔൺസിന് 2,378 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു.
ALSO READ: കണ്ടത് വെറും ട്രെയിലർ, വെള്ളി കുതിക്കുന്നത് 2026ൽ; മൂന്ന് ലക്ഷത്തിലെത്താൻ ദൂരം അധികമില്ല!
അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ഡോളർ ദുർബലമായതാണ് സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ വില ഉയരാൻ പ്രധാനകാരണം. അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളും വെനിസ്വേലൻ എണ്ണ ടാങ്കറുകൾ ഉപരോധിക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതുമെല്ലാം പ്ലാറ്റിനം വിലയെ സ്വാധീനിച്ചു. ഇതെല്ലാം നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്ലാറ്റിനത്തിലേക്ക് ആകർഷിച്ചു.
അതുപോലെ ചെമ്പ് വിലയും കുതിക്കുന്നുണ്ട്. ഇവി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗങ്ങളിലെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് ചെമ്പ് വില വർദ്ധനവിന് ആക്കം കൂട്ടുന്നത്. ഇത് ഓഹരി വിപണികളിലുടനീളം ചെമ്പ് വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഇവി ബാറ്ററികള്‍ക്ക് ചെമ്പ് ബാറും സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് എഐക്ക് ചെമ്പ് ആവശ്യമുള്ളതിനാല്‍ വരും വർഷത്തിലും ഈ പ്രവണത തുടരുമെന്ന് ബസവ് ക്യാപിറ്റലിന്റെ സഹസ്ഥാപകനായ സന്ദീപ് പാണ്ഡെ പറയുന്നു.