AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadhaar Supervisor Recruitment: 18 വയസ് കഴിഞ്ഞോ? എങ്കില്‍ ആധാര്‍ സൂപ്പര്‍വൈസറാകാം; കേരളത്തില്‍ മിക്ക ജില്ലകളിലും ഒഴിവുകള്‍

Aadhaar Operator Supervisor Recruitment: ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പതിനൊന്ന് ജില്ലകളില്‍ അവസരമുണ്ട്. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് അവസരം

Aadhaar Supervisor Recruitment: 18 വയസ് കഴിഞ്ഞോ? എങ്കില്‍ ആധാര്‍ സൂപ്പര്‍വൈസറാകാം; കേരളത്തില്‍ മിക്ക ജില്ലകളിലും ഒഴിവുകള്‍
Representational ImageImage Credit source: Priyanka Parashar/Mint via Getty Images
Jayadevan AM
Jayadevan AM | Published: 05 Jan 2026 | 11:39 AM

സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ആധാർ സേവാ കേന്ദ്രത്തിൽ (എ‌എസ്‌കെ) ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ അവസരമുണ്ട്. ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് അവസരം. ഈ ജില്ലകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.

18 വയസോ, അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി) അല്ലെങ്കില്‍ പത്താം ക്ലാസും രണ്ട് വര്‍ഷത്തെ ഐടിഐയും അല്ലെങ്കില്‍ അല്ലെങ്കില്‍ പത്താം ക്ലാസും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിംഗ് & സർട്ടിഫൈയിംഗ് ഏജൻസി നൽകുന്ന ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സെമി സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ലഭിക്കും.

Also Read: CUET UG 2026: കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയേണ്ടതെല്ലാം

ജനുവരി 31ന് മുമ്പ് അപേക്ഷിക്കണം. പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാത്രമാണ് നിയമനം. പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍, സ്‌റ്റേറ്റ് ടീമിന് ഓതറൈസേഷന്‍ റിക്വസ്റ്റ് ലഭിക്കും. ഇത് അംഗീകരിച്ചുകഴിഞ്ഞാല്‍ ആധാര്‍ സൂപ്പർവൈസർ പരീക്ഷ എഴുതാൻ കഴിയും.

https://uidai.nseitexams.com/UIDAI/LoginAction_input.action എന്ന ലിങ്ക് വഴി ആധാർ സൂപ്പർവൈസർ പരീക്ഷ എഴുതാം. career.csccloud.in/job-post/ODky എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.