AAI Junior Executive Recruitment 2025: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 1.40 ലക്ഷം വരെ ശമ്പളത്തില്‍ ജോലി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയുടെ വിജ്ഞാപനം പുറത്ത്
Airports Authority of India Junior Executive Recruitment 2025: വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഉദ്യോഗാര്‍ത്ഥികളെ ആപ്ലിക്കേഷന്‍ വെരിഫിക്കേഷനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അപേക്ഷാ പരിശോധന തീയതി പ്രത്യേകം അറിയിക്കും. ഗേറ്റ് 2023, 2024, 2025 സ്കോറുകൾക്ക് തുല്യ വെയിറ്റേജ് നൽകും

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. ആര്‍കിടെക്ചര്‍, എഞ്ചിനീയറിങ്-സിവില്‍, എഞ്ചിനീയറിങ്-ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങളിലാണ് അവസരം. അപേക്ഷിക്കുന്നതിന് പരിചയസമ്പത്ത് ആവശ്യമില്ല. 27 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഓഗസ്ത് 28 മുതല്‍ സെപ്തംബര്‍ 27 വരെ അപേക്ഷിക്കാം. 40000‐140000 ആണ് പേ സ്‌കെയില്‍. ഓരോ തസ്തികയിലും അപേക്ഷിക്കുന്നതിന് ഗേറ്റ് (GATE) സ്‌കോര്‍ നിര്‍ബന്ധമാണ്. ഗേറ്റ് 2023, 2024, 2025 വര്‍ഷങ്ങളിലെ സ്‌കോര്‍ പരിഗണിക്കും.
മറ്റ് യോഗ്യതകള്‍
- ആര്‍കിടെക്ചര്‍: ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ആര്‍കിടെക്ചര്‍
- എഞ്ചിനീയറിങ്-സിവില്‍: ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ എഞ്ചിനീയറിങ്/ടെക്‌നോളജി ഇന്‍ സിവില്‍
- എഞ്ചിനീയറിങ്-ഇലക്ട്രിക്കല്‍: ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ എഞ്ചിനീയറിങ്/ടെക്‌നോളജി ഇന്‍ ഇലക്ട്രിക്കല്‍
- ഇലക്ട്രോണിക്‌സ്: ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ എഞ്ചിനീയറിങ്/ടെക്‌നോളജി ഇന്‍ ഇലക്ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷന്‍സ്/ഇലക്ട്രിക്കല്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇലക്ട്രോണിക്‌സ്
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ എഞ്ചിനീയറിങ്/ടെക്‌നിക്കല്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ഐടി/ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ എംസിഎ
അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഉദ്യോഗാര്‍ത്ഥികളെ ആപ്ലിക്കേഷന്‍ വെരിഫിക്കേഷനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അപേക്ഷാ പരിശോധന തീയതി പ്രത്യേകം അറിയിക്കും. ഗേറ്റ് 2023, 2024, 2025 സ്കോറുകൾക്ക് തുല്യ വെയിറ്റേജ് നൽകും.
Also Read: BSF Recruitment 2025: പത്താം ക്ലാസും ഐടിഐയും യോഗ്യത; 69,000 വരെ ശമ്പളം; ബിഎസ്എഫിൽ കോൺസ്റ്റബിളാകാം
ഒഴിവുകള്‍
- ആര്‍കിടെക്ചര്‍: 11
- എഞ്ചിനീയറിങ്-സിവില്‍: 199
- എഞ്ചിനീയറിങ്-ഇലക്ട്രിക്കല്‍: 208
- ഇലക്ട്രോണിക്‌സ്: 527
- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി: 31
എങ്ങനെ അപേക്ഷിക്കാം?
aai.aero എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ പ്രവേശിച്ചാല്‍ വിജ്ഞാപനം ലഭ്യമാകും. ഇത് മുഴുവനായും വായിക്കണം. തുടര്‍ന്ന് ഓഗസ്ത് 28 മുതല്‍ ലഭ്യമാകുന്ന ലിങ്കിലൂടെ അപേക്ഷിക്കാം.