AFCAT Result: അഫ്കാറ്റ് പരീക്ഷയുടെ ഫലം പുറത്ത്, എങ്ങനെ പരിശോധിക്കാം? ഇനിയെന്ത്?
Air Force Common Admission Test 2 Result 2025 Out: പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ എയർഫോഴ്സ് സെലക്ഷൻ ബോർഡ് അഭിമുഖത്തിന് വിളിക്കും. ഗ്രൂപ്പ്, സൈക്കോളജിക്കൽ ടെസ്റ്റുകളുടെയും മെഡിക്കൽ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.
എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (അഫ്കാറ്റ്) 2 ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് afcat.cdac.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഫലത്തോടൊപ്പം, റെസ്‌പോണ്‍സ് ഷീറ്റ്, മോഡല്‍ ആന്‍സര്‍ കീ എന്നിവ സെപ്തംബര്‍ 23ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കും. ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 25 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുമായിരുന്നു.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ ഓണ്‍ലൈനായാണ് നടത്തിയത്. പരമാവധി മാര്‍ക്ക് 300. ആകെ 100 ചോദ്യങ്ങളുള്ള പരീക്ഷയുടെ രണ്ട് മണിക്കൂറായിരുന്നു.
എങ്ങനെ പരിശോധിക്കാം?
- afcat.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിൽ റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- വിശദാംശങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക
- ഫലം പരിശോധിക്കുക
- ഫലം ഡൗൺലോഡ് ചെയ്യുക
- ആവശ്യമെങ്കില്‍ പ്രിന്റൗട്ട് സൂക്ഷിക്കുക




അടുത്ത നടപടിയെന്ത്?
പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ എയർഫോഴ്സ് സെലക്ഷൻ ബോർഡ് (AFSB) അഭിമുഖത്തിന് വിളിക്കും. ഗ്രൂപ്പ്, സൈക്കോളജിക്കൽ ടെസ്റ്റുകളുടെയും മെഡിക്കൽ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.