MBBS BDS Second Allotment 2025: എംബിബിഎസ്, ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
KEAM 2025 Second Phase Allotment To MBBS BDS Courses Details Here: എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ ഈ അലോട്ട്‌മെന്റിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 'കണ്‍ഫേം' ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ ഈ അലോട്ട്‌മെന്റിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും, വേണ്ടാത്തത് റദ്ദാക്കുന്നതിനും സെപ്തംബര്‍ 23ന് രാവിലെ 10 വരെ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (cee.kerala.gov.in) അവസരമുണ്ടാകും.
ഈ കോഴ്‌സുകളില്‍ ഒന്നാം ഘട്ടത്തില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളും, ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റ് കിട്ടാത്തവരും രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കണമെങ്കില്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ചെയ്യേണ്ടതാണ്. ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ ചെയ്യാത്തവരുടെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. അതുകൊണ്ട് പിന്നീടുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് രണ്ടാം ഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയിട്ടില്ലെങ്കിലും നിലനില്‍ക്കും. ഒന്നാം ഘട്ട അലോട്ട്‌മെന്റ് വഴി ഏതെങ്കിലും കോളേജില്‍ പ്രവേശനം നടേയിവര്‍ക്ക് ആ സീറ്റില്‍ താത്പര്യമില്ലെങ്കില്‍ സെപ്തംബര്‍ 22ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ വിടുതല്‍ നേടാം.




എന്നാല്‍ ഈ വിദ്യാര്‍ത്ഥികളെ പിന്നീടുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റുകളില്‍ ഉള്‍പ്പെടുത്തില്ല. 23ന് രാവിലെ 11നുള്ളില്‍ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് സെപ്തംബര്‍ 24ന് പ്രസിദ്ധീകരിക്കും.
Also Read: CBSE: അറ്റന്‍ഡസിലടക്കം പിടിമുറുക്കി സിബിഎസ്ഇ; പരീക്ഷ എഴുതണമെങ്കില്‍ ഇക്കാര്യമെല്ലാം പാലിക്കണം
ഷെഡ്യൂള്‍ ഇങ്ങനെ
- സെപ്തംബര്‍ 15: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കായി വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകുന്നു
- സെപ്തംബര്‍ 23 രാവിലെ 11: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍, ഓപ്ഷന്‍ ക്രമീകരണം എന്നിവയ്ക്കുള്ള സൗകര്യം അവസാനിക്കുന്നു
- സെപ്തംബര്‍ 24: രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പുറത്തുവിടുന്നു
- സെപ്തംബര്‍ 25: രണ്ടാം ഘട്ട അന്തിമ അലോട്ട്‌മെന്റ് പുറത്തുവിടുന്നു
- സെപ്തംബര്‍ 26 മുതല്‍ സെപ്തംബര്‍ 30 വൈകിട്ട് നാല് വരെ: കോളേജുകളില്‍ അഡ്മിഷന്‍ നേടേണ്ട സമയം