AILET 2026 Registration: നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനത്തിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

AILET 2026 Registration Open Now: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10.

AILET 2026 Registration: നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനത്തിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Updated On: 

16 Aug 2025 14:18 PM

നാഷണൽ ലോ യൂണിവേഴ്‌സിറ്റി (എൻഎൽയു -ഡൽഹി) ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. യുജി (ഇന്റഗ്രേറ്റഡ്), പിജി നിയമ പ്രോഗ്രാമുകളിലെ 2026-27ലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10.

ബിഎ എൽഎൽബി (ഓണേഴ്‌സ്) (അഞ്ച് വർഷം)
അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു/ തത്തുല്യ പരീക്ഷ കുറഞ്ഞത് 45 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. 2026ൽ യോഗ്യത പരീക്ഷ അഭിമുഖീകരിക്കാനിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയില്ല.

എൽഎൽഎം (ഒരു വർഷം)
അംഗീകൃത സ്ഥാപനത്തിൽ നിന്നോ സർവകലാശാലയിൽ നിന്നോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽഎൽബി/തത്തുല്യ നിയമ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അന്തിമവർഷ എൽഎൽബി പരീക്ഷ 2026ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.

പ്രവേശന പരീക്ഷ:

രണ്ട് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം നടത്തുന്നത് ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എഐഎൽഇടി) വഴിയാണ്. ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാല് മണി വരെയാണ് ഇത്തവണത്തെ എഐഎൽഇടി പരീക്ഷ നടക്കുക. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ. അപേക്ഷ നൽകുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് മുൻഗണന അനുസരിച്ച് മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്. ആകെ 38 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്.

ALSO READ: ഇന്ത്യയിലെ മികച്ച നഴ്സിംഗ് കോളേജുകൾ ഏതെല്ലാം?: അറിയാം കോഴ്സും ഫീസും

യൂജി എഐഎൽഇടി
150 മാർക്കിനുള്ള 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. ഇതിൽ ഇംഗ്ലീഷ് ലാംഗ്വേജ് (50 ചോദ്യങ്ങൾ), കറന്റ് അഫയേഴ്സ‌സ് ആൻഡ് ജനറൽ നോളജ് (30), ലോജിക്കൽ റീസണിങ് (70) എന്നിവ ഉൾപ്പെടുന്നു. ലോജിക്കൽ റീസണിങ് വിഭാഗത്തിൽ ലീഗൽ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളും ഉണ്ടാകാം. നെഗറ്റീവ് മാർക്കിങ് ഉണ്ട്. ഓരോ തെറ്റുതരത്തിനും കാൽ മാർക്ക് വീതം കുറയ്ക്കും.

എൽഎൽഎം എഐഎൽഇടി
100 മാർക്കിനുള്ള 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. നിയമത്തിന്റെ വ്യത്യസ്ത‌ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ട്. ഓരോ തെറ്റുതരത്തിനും കാൽ മാർക്ക് വീതം കുറയ്ക്കും.

അപേക്ഷ

എൻഎൽയു-വിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nationallawuniversitydelhi.in വഴി വേണം അപേക്ഷ സമർപ്പിക്കാൻ. 3000 രൂപയാണ് അപേക്ഷ ഫീസ്. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്ന വനിതകൾ, പട്ടിക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും