AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amazon India Job: ആമസോൺ ഇന്ത്യയിൽ ഒന്നര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ

Amazon India Creates Over 1.5 Lakh Jobs: 400 ൽ അധികം നഗരങ്ങളിലായാണ് ജോലിയ്ക്ക് അവസരങ്ങളുള്ളത്.

Amazon India Job: ആമസോൺ ഇന്ത്യയിൽ ഒന്നര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ
Job At AmazonImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 19 Aug 2025 17:23 PM

ബെംഗളൂരു: ഓണവും ദീപാവലിയും ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽ കണ്ട്, ആമസോൺ ഇന്ത്യ അതിന്റെ പ്രവർത്തന ശൃംഖലയിലുടനീളം ഒന്നര ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. ഉത്സവ തിരക്കിനിടയിൽ വർദ്ധിച്ചുവരുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഈ നീക്കം എന്നാണ് വിവരം.

ഫുൾഫിൽമെന്റ് സെന്ററുകൾ, സോർട്ടേഷൻ സെന്ററുകൾ, ഡെലിവറി സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി വിവിധ തരം ജോലികളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. ഈ ജോലികൾ ആമസോണിന്റെ ഡെലിവറി ശൃംഖല ശക്തിപ്പെടുത്താനും രാജ്യത്തുടനീളമുള്ള ആയിരത്തിലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഉപഭോക്താക്കൾക്ക് കൃത്യ സമയത്ത് സാധനങ്ങൾ എത്തിക്കാനും സഹായിക്കും.

ഉൽപ്പന്നങ്ങൾ ശേഖരിക്കുക, പാക്ക് ചെയ്യുക, ഷിപ്പ് ചെയ്യുക, അവസാന ഘട്ട ഡെലിവറി എന്നിവ ഉൾപ്പെടെയുള്ള ജോലികളിലാണ് ഒഴിവ്. ഇന്ത്യയിലെ ഉത്സവ സീസണിൽ ഉണ്ടാകുന്ന ഓർഡറുകളുടെ വർദ്ധനവ് കൈകാര്യം ചെയ്യുന്നതിനായി ആമസോൺ അതിന്റെ ലോജിസ്റ്റിക്‌സും പ്രവർത്തനങ്ങളും വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊട്ടിയുറപ്പിക്കുന്നതായും ഈ നീക്കം വ്യക്തമാക്കുന്നു. 400 ൽ അധികം നഗരങ്ങളിലായാണ് ജോലിയ്ക്ക് അവസരങ്ങളുള്ളത്. ഈ തൊഴിലാളികൾക്ക് ഇൻഷഉറൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. വനിതകൾക്കും അപേക്ഷിക്കാം.