AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kudumbashree Recruitment: 60,000 രൂപ ശമ്പളം; കുടുംബശ്രീയില്‍ ജോലി നേടാം

Kudumbashree State program manager Recruitment 2025 on contract basis: സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് കുടുംബശ്രീക്കു വേണ്ടി നിയമനം നടത്തുന്നത്. അഭിമുഖം വഴിയാണ് നിയമനം. എന്നാല്‍ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയുണ്ടായേക്കും

Kudumbashree Recruitment: 60,000 രൂപ ശമ്പളം; കുടുംബശ്രീയില്‍ ജോലി നേടാം
കുടുംബശ്രീ Image Credit source: facebook.com/KudumbashreeOfficial/
jayadevan-am
Jayadevan AM | Published: 19 Aug 2025 12:40 PM

കുടുംബശ്രീയില്‍ തൊഴിലവസരം. സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (മൈക്രോ ഫിനാന്‍സ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. കരാറില്‍ ഏര്‍പ്പെടുന്ന ദിവസം മുതല്‍ ആ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തീയതി വരെയാണ് കരാര്‍ കാലാവധി. എംബിഎ/എംഎസ്ഡബ്ല്യു/റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം/പിജിഡിഎം/പിജിഡിആര്‍എം/റൂറല്‍ മാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസേഷനോടെ എം കോം എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

45 വയസോ, അതില്‍ താഴെ പ്രായമുള്ളവര്‍ക്കോ അപേക്ഷിക്കാം. മൈക്രോ ഫിനാന്‍സ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 60,000 രൂപയാണ് പ്രതിമാസ വേതനം.

2,000 രൂപയാണ് പരീക്ഷാഫീസ്. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് കുടുംബശ്രീക്കു വേണ്ടി നിയമനം നടത്തുന്നത്. അഭിമുഖം വഴിയാണ് നിയമനം. എന്നാല്‍ അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ എഴുത്തുപരീക്ഷയുണ്ടായേക്കും.

Also Read: CSIR UGC Net Result 2025: സിഎസ്ഐആർ യുജിസി നെറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കും; എങ്ങനെ പരിശോധിക്കാം?

എങ്ങനെ അപേക്ഷിക്കാം?

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ ഈ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം അയയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട ലിങ്കും സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓഗസ്ത് 30 വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അപേക്ഷ ലഭിക്കണം.

ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. കുടുംബശ്രീ സംസ്ഥാന മിഷന്‍, ജില്ലാ മിഷന്‍ എന്നിവിടങ്ങളില്‍ അപേക്ഷ സ്വീകരിക്കില്ല. പരീക്ഷാ ഫീസും ഓണ്‍ലൈനായി അടയ്ക്കാം. പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാകും റാങ്ക് ലിസ്റ്റിന്റെ കാലാവധി.