Sabarimala Job Vacancy: ശബരിമലയിൽ ഒഴിവുകൾ; 500 സെക്യൂരിറ്റി ഗാർഡുമാരെ ആവശ്യം, അപേക്ഷ അയക്കേണ്ടത് എങ്ങനെ?
Sabarimala Male Security Guards Vacancy: ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണിത്. വിമുക്തഭടന്മാർക്കും സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മറ്റ് യൂണിഫോംഡ് സേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം.
മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണിത്. വിമുക്തഭടന്മാർക്കും സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മറ്റ് യൂണിഫോംഡ് സേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം. 67 വയസ് വരെമാത്രമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 900 രൂപ വേതനവും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. തിരുവനന്തപുരം നന്ദൻകോട് കൗഡിറിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് നേരിട്ടോ, spdtbvig@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല.
ALSO READ: ശബരിമലയിൽ നേഴ്സിങ് ഓഫീസർ അവസരം! അഭിമുഖം നാളെ; സമയവും സ്ഥലവും
താല്പര്യമുള്ളവർക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 24, 26, 27 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അഭിമുഖങ്ങൾ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ നന്ദൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലെ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾ ആലുവയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറെ 7012149116 അല്ലെങ്കിൽ 9497964855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നേഴ്സിങ് ഓഫീസർ അവസരം
മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന് കീഴിൽ നഴ്‌സിങ് ഓഫീസർമാരെയും നിയമിക്കുന്നുണ്ട്. പുരുഷ നഴ്‌സിങ് ഓഫീസർമാർക്കാണ് തസ്തികകളിൽ മുൻഗണന/ അവസരം നൽകുന്നത്. അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നഴ്‌സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുക. ആകെ 87 ഒഴിവുകൾ ആണുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിപ്പിക്കുന്ന വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നിയമനം.
അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നഴ്‌സിംഗ് കഴിഞ്ഞവർക്കാണ് അവസരം. അപേക്ഷിക്കുന്നവർക്ക് കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എസിഎൽഎസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണനയുണ്ടാകും. 2026 നവംബർ 14 മുതൽ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി.
English Summary:
Sabarimala Security Guard Recruitment 2026 notification has been released Over Mandala–Makaravilakku festival. Travancore Devaswom Board has invited applications for temporary security guard jobs at Sabarimala, Pamba, and Nilakkal temples.