Kerala Archaeology Department Recruitment: പി.എസ്.സി വിളിക്കുന്നു; പുരാവസ്തു വകുപ്പിൽ തൊഴിൽ അവസരം, 75,000 വരെ ശമ്പളം; ഇന്ന് തന്നെ അപേക്ഷിക്കാം

Archaeology Department Photographer Recruitment 2025: പി.എസ്.സി സംസ്ഥാന പുരാവസ്തു വകുപ്പിലെ ഫോട്ടോഗ്രാഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി അപേക്ഷിക്കാം.

Kerala Archaeology Department Recruitment: പി.എസ്.സി വിളിക്കുന്നു; പുരാവസ്തു വകുപ്പിൽ തൊഴിൽ അവസരം, 75,000 വരെ ശമ്പളം; ഇന്ന് തന്നെ അപേക്ഷിക്കാം

Representational Image

Published: 

12 Jan 2025 | 03:41 PM

കേരള സർക്കാരിന് കീഴിലുള്ള പുരാവസ്തു വകുപ്പിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ അവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പുരാവസ്തു വകുപ്പിലെ ഫോട്ടോഗ്രാഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒരു ഒഴിവാണുള്ളത്. പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.  2024 ഡിസംബർ 31 മുതൽ 2025 ജനുവരി 29 വരെ അപേക്ഷ നൽകാം.

ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം ലഭിക്കുക. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 36 വയസുമാണ്. 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് പ്രായ പരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം നേടിയവർക്ക് പുരാവസ്തു വകുപ്പിലെ ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. ഫോട്ടോഗ്രാഫിയിലെ പ്രിൻ്റിംഗ്/ ഡെവലപ്പിംഗ്/ എൻലാർജിങ് തുടങ്ങിയ വിവിധ പ്രക്രിയകളെക്കുറിച്ച് സമഗ്രമായ അറിവും പ്രാവീണ്യവും നിർബന്ധം. അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ഫോട്ടോഗ്രാഫി ഒരു വിഷയമായി അപ്ലൈഡ് ആർട്‌സിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്ക് മുൻഗണന.

ALSO READ: ഏഴാം ക്ലാസ് പാസായാൽ പി.എസ്.സി ജോലി, 50,200 രൂപ വരെ ശമ്പളം

www.keralapsc.gov.in എന്ന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി) ഔദ്യോഗിക വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങളും മാനദണ്ഡങ്ങളും അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധയോടെ വായിച്ചു മനസിലാക്കണം. അപേക്ഷ ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നീട് അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കില്ല. അതിനാൽ ശ്രദ്ധാപൂർവം അപേക്ഷ പൂർത്തിയാക്കണം.

കേരള സർക്കാർ വകുപ്പുകളിൽ വരുന്ന ജോലി ഒഴിവുകളിലേക്ക് പി.എസ്.സി വഴി അപേക്ഷ നൽകി കഴിഞ്ഞാൽ, പരീക്ഷ എഴുതുമെന്ന് ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈൽ വഴി സ്ഥിരീകരണം നൽകണം. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്കാണ് അഡ്മിറ്റ് കാർഡ് ലഭിക്കുക. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വരെ സ്ഥിരീകരണം നൽകാൻ സമയം അനുവദിക്കും. അതേസമയം, നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ള നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരസിക്കപ്പെടും.

എങ്ങനെ അപേക്ഷിക്കാം?

  • പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് / കരിയർ / പരസ്യം’ എന്നതിൽ ഫോട്ടോഗ്രാഫി ജോലി അറിയിപ്പ് എന്നത് തിരഞ്ഞെടുക്കുക.
  • തുടർന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്ത ശേഷം, യോഗ്യതാ മാനദണ്ഡങ്ങൾ, നിർദേശങ്ങൾ എന്നിവ പരിശോധിക്കുക.
  • ശേഷം താഴെയുള്ള ‘ഓൺലൈൻ അപേക്ഷ / രജിസ്ട്രേഷൻ ലിങ്ക്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിപ്പിച്ചു നൽകിയ ശേഷം, അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ രേഖകളും കൂടി അപ്ലോഡ് ചെയുക.
  • നൽകിയ വിശദാംശങ്ങൾ ഒന്നുകൂടി പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്