Kerala Rain Holiday: ഈ ജില്ലയില്‍ നാളെയും അവധിയോ? യാഥാര്‍ത്ഥ്യം അറിയാം
Kerala School And College Holiday Updates: കാസര്‍കോട് ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല. ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടുമില്ല. നിലവില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 19ന് അവധി പ്രഖ്യാപിച്ച് കളക്ടര്‍ 18ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനമാണെന്ന് കളക്ടര്‍
കാസര്‍കോട് ജില്ലയില്‍ നാളെ അവധിയെന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പുകള്‍ വ്യാജം. റെഡ് അലര്‍ട്ട് മൂലം ജൂലൈ 21ന് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചെന്ന തരത്തിലാണ് വ്യാജകുറിപ്പ് പ്രചരിക്കുന്നത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ നാളെ അത്തരത്തില്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടുമില്ല. നിലവില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 19ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ 18ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനമാണെന്ന് കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസങ്ങളായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് കളക്ടര്‍ ഈ നാലു ദിവസവും അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെയും അവധിയാണോയെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയം. ഈ സാഹചര്യം മുതലെടുത്താണ് വ്യാജപ്രചരണങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്.
മിക്ക ജില്ലകളുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലെ കമന്റ് സെഷനുകള്‍ വിദ്യാര്‍ത്ഥികളുടെ അവധി അപേക്ഷ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല. സമീപദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി നാളെ ഓറഞ്ച്, റെഡ് അലര്‍ട്ടുകളും നിലവിലില്ല. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ പച്ച അലര്‍ട്ടാണ്.