AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High paid engineer: ഡോക്ടറാകാൻ ആ​ഗ്രഹിച്ചു, പക്ഷെ എഞ്ചിനിയർ ആയി, 73 ലക്ഷം ശമ്പളം വാങ്ങുന്ന 20 കാരിയുടെ കഥ

From Aspiring Doctor to Rolls-Royce Employee: ബിരുദ പഠനകാലത്ത് തന്നെ വെല്ലുവിളി നിറഞ്ഞ അസൈൻമെന്റുകൾ പൂർത്തിയാക്കി റോൾസ് റോയ്‌സിൽ ഇൻ്റേൺഷിപ്പ് നേടിയ ഋതുപർണ, പിന്നീട് അവിടെ സ്ഥിരം ജോലി നേടുകയായിരുന്നു.

High paid engineer: ഡോക്ടറാകാൻ ആ​ഗ്രഹിച്ചു, പക്ഷെ എഞ്ചിനിയർ ആയി,  73 ലക്ഷം ശമ്പളം വാങ്ങുന്ന 20 കാരിയുടെ കഥ
Ks RithuparnaImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 20 Jul 2025 18:31 PM

ബം​ഗളുരു: റോൾസ് റോയ്‌സിൽ മികച്ച ശമ്പളത്തിൽ ജോലി നേടി കർണാടക സ്വദേശിയായ 20 വയസ്സുകാരി കെ.എസ്. ഋതുപർണ. ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും നീറ്റ് യോഗ്യത നേടാനാകാതെ എൻജിനീയറിങ്ങിലേക്ക് തിരിഞ്ഞ ഋതുപർണയ്ക്ക് പ്രതിവർഷം 72.3 ലക്ഷം രൂപ ശമ്പളത്തിലാണ് റോൾസ് റോയ്‌സിന്റെ ജെറ്റ് എൻജിൻ നിർമ്മാണ വിഭാഗത്തിൽ ജോലി ലഭിച്ചത്. ബെംഗളൂരുവിലായിരിക്കും ഋതുപർണ ജോയിൻ ചെയ്യുക.

മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റിൽ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് വിദ്യാർഥിനിയായ ഋതുപർണ, ആറാം സെമസ്റ്ററിൽ പഠിക്കുമ്പോഴാണ് റോൾസ് റോയ്‌സിൽ എട്ട് മാസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയത്. ഇൻ്റേൺഷിപ്പിലെ മികച്ച പ്രകടനം കണ്ട് 2024 ഡിസംബറിൽ കമ്പനി പ്രീ-പ്ലേസ്‌മെൻ്റ് ഓഫർ നൽകുകയായിരുന്നു. പിന്നീട് 2025 ഏപ്രിലിൽ ശമ്പളം ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.

റോബോട്ടിക്സിലും ഓട്ടോമേഷൻ എൻജിനീയറിങ്ങിലുമുള്ള താൽപ്പര്യം ഋതുപർണയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ വ്യക്തമാക്കുന്നുണ്ട്. “പുതിയ കാര്യങ്ങൾ പഠിക്കുന്നതും ആശയങ്ങൾ വികസിപ്പിക്കുന്നതും പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നതും എനിക്കിഷ്ടമാണ്,” അവർ കുറിച്ചു. മംഗലാപുരത്തെ സെൻ്റ് ആഗ്നസ് കോളേജിലാണ് ഋതുപർണ തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

നീറ്റ് പരീക്ഷയിൽ സർക്കാർ മെഡിക്കൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ഋതുപർണ എൻജിനീയറിങ് തിരഞ്ഞെടുത്തത്. 2022-ൽ സഹ്യാദ്രി കോളേജിൽ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ വിഭാഗത്തിൽ അവർ സിഇടി വഴി പ്രവേശനം നേടി.

ബിരുദ പഠനകാലത്ത് തന്നെ വെല്ലുവിളി നിറഞ്ഞ അസൈൻമെന്റുകൾ പൂർത്തിയാക്കി റോൾസ് റോയ്‌സിൽ ഇൻ്റേൺഷിപ്പ് നേടിയ ഋതുപർണ, പിന്നീട് അവിടെ സ്ഥിരം ജോലി നേടുകയായിരുന്നു. തുടക്കത്തിൽ പ്രതിവർഷം 39.6 ലക്ഷം രൂപയായിരുന്ന ശമ്പളം ഏപ്രിലിൽ 72.3 ലക്ഷം രൂപയായി ഉയർന്നു. ഏഴാം സെമസ്റ്റർ പൂർത്തിയാക്കിയ ശേഷം റോൾസ് റോയ്‌സിന്റെ ടെക്സസ് ജെറ്റ് എൻജിൻ വിഭാഗത്തിൽ ചേരുന്നതോടെ, കമ്പനിയുടെ ജെറ്റ് ഡിവിഷനിലെ ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായി ഋതുപർണ മാറും.