AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bharat Dynamics Recruitment 2025: ഭാരത് ഡൈനാമിക്‌സില്‍ ട്രെയിനിയാകാം, നിരവധി ഒഴിവുകള്‍

Bharat Dynamics Recruitment 2025 Notification Out: ട്രെയിനി എഞ്ചിനീയർ, ട്രെയിനി ഓഫീസർ, ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ്, ട്രെയിനി അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്‌. തുടക്കത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇത് മൂന്ന് വർഷം വരെ ചിലപ്പോള്‍ നീട്ടിയേക്കാം

Bharat Dynamics Recruitment 2025: ഭാരത് ഡൈനാമിക്‌സില്‍ ട്രെയിനിയാകാം, നിരവധി ഒഴിവുകള്‍
ഭാരത് ഡൈനാമിക്‌സ്‌ Image Credit source: bdl-india.in
Jayadevan AM
Jayadevan AM | Published: 20 Jul 2025 | 10:04 PM

ഭാരത് ഡൈനാമിക്‌സ് ട്രെയിനി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അപേക്ഷ ക്ഷണിച്ചു. ട്രെയിനി എഞ്ചിനീയർ, ട്രെയിനി ഓഫീസർ, ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ്, ട്രെയിനി അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്‌. തുടക്കത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇത് മൂന്ന് വർഷം വരെ ചിലപ്പോള്‍ നീട്ടിയേക്കാം.

ട്രെയിനി എഞ്ചിനീയര്‍, ട്രെയിനി ഓഫീസര്‍ തസ്തികകളില്‍ ആദ്യ വര്‍ഷം 29500, രണ്ടാം വര്‍ഷം 32500, മൂന്നാം വര്‍ഷം 35500, നാലാം വര്‍ഷം 38500 എന്നിങ്ങനെയാണ് വേതനം. മറ്റ് തസ്തികകളില്‍ ആദ്യ വര്‍ഷം 24500, രണ്ടാം വര്‍ഷം 26500, മൂന്നാം വര്‍ഷം 27500, നാലാം വര്‍ഷം 29000 എന്നിങ്ങനെ വേതനം ലഭിക്കും. പ്രതിമാസ ഏകീകൃത വേതനത്തിന് പുറമേ, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം, വസ്ത്ര അലവൻസ്, ഫുട്‌വെയർ അലവൻസ് തുടങ്ങിയ ചെലവുകൾക്കായി പ്രതിവർഷം 10,000 രൂപ നൽകും. ഈ തുക തുക രണ്ട് ഗഡുക്കളായി നൽകും.

തസ്തികകള്‍ ഒഴിവുകള്‍

  1. ട്രെയിനി എഞ്ചിനീയര്‍ (ഇലക്ട്രോണിക്‌സ്)-50
  2. ട്രെയിനി എഞ്ചിനീയര്‍ (മെക്കാനിക്കല്‍)-30
  3. ട്രെയിനി എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)-10
  4. ട്രെയിനി എഞ്ചിനീയര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്)-10
  5. ട്രെയിനി ഓഫീസര്‍ (ഫിനാന്‍സ്)-5
  6. ട്രെയിനി ഓഫീസര്‍ (ഹ്യൂമന്‍ റിസോഴ്‌സസ്)-4
  7. ട്രെയിനി ഓഫീസര്‍ (ബിസിനസ് ഡെവലപ്‌മെന്റ്)-3
  8. ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)-40
  9. ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ് (മെക്കാനിക്കല്‍)-30
  10. ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)-10
  11. ട്രെയിനി ഡിപ്ലോമ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍ സയന്‍സ്)-10
  12. ട്രെയിനി അസിസ്റ്റന്റ് (ഫിനാന്‍സ്)-5
  13. ട്രെയിനി അസിസ്റ്റന്റ് (ഹ്യൂമന്‍ റിസോഴ്‌സസ്)-5

Read Also: Sabarimala Job Opportunity 2025: ശബരിമലയില്‍ ജോലി, 18 വയസിന് മുകളിലുള്ള ഹൈന്ദവ പുരുഷന്മാര്‍ക്ക് അവസരം

ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. 18ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 24നാണ് പരീക്ഷ. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

എങ്ങനെ അയയ്ക്കാം?

ഭാരത് ഡൈനാമിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെഷനില്‍ (bdl-india.in/recruitments) വിജ്ഞാപനവും അപേക്ഷിക്കുന്നതിനുമുള്ള ലിങ്കും നല്‍കിയിട്ടുണ്ട്. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയയ്ക്കുക.