Athachamayam 2025: നാളെ തൃപ്പൂണിത്തുറ അത്തച്ചമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

Thrippunithura Athachamayam 2025: തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും

Athachamayam 2025: നാളെ തൃപ്പൂണിത്തുറ അത്തച്ചമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി

പ്രതീകാത്മക ചിത്രം

Updated On: 

25 Aug 2025 | 08:51 PM

തൃപ്പൂണിത്തുറ: കേരളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ നാളെ (ഓഗസ്ത് 26) അത്തച്ചമയം നടക്കും. തൃപ്പൂണിത്തുറ നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കും.

കെ. ബാബു എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും. 9.30-ഓടെ ഘോഷയാത്ര ആരംഭിക്കും. ഷോഷയാത്ര ആരംഭിക്കുന്നതും സമാപിക്കുനന്നതും ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ്. കലാപ്രകടനങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും.

Also Read: Onam 2025 Atham : പറ നിറയെ പൂവളക്കും അത്തം നാളായി… പത്തു നാളിന്റെ ആഘോഷക്കൊടിയേറ്റം അറിയേണ്ടവ.. കരുതേണ്ടവ

11 മണിയോടെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകിട്ട് അഞ്ചിന് ലായം കുത്തമ്പലത്തില്‍ കലാസന്ധ്യ തുടങ്ങും. അത്തച്ചമയത്തോടനുബന്ധിച്ച് നാനൂറിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. മഫ്തിയിലും പൊലീസുണ്ടാകും. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, മെഡിക്കല്‍ സംഘം എന്നിവയുമുണ്ടാകും. ആനയുടെ അടുത്തുപോകുന്നതിനും, ബലക്ഷയമുള്ള കെട്ടിടങ്ങളുടെ മുകളില്‍ നില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം