AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

B Arch Course Admission : ബി.ആർക്. പ്രവേശനം: അക്കാദമിക് യോഗ്യതാവ്യവസ്ഥ ഭേത​ഗതി ചെയ്ത് സി ഒ എ

B Arch Course Admission update: അഞ്ചുവർഷ ബി.ആർക്. പ്രോഗ്രാം പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധ വിഷയങ്ങളായും പഠിച്ചിരിക്കണം.

B Arch Course Admission : ബി.ആർക്. പ്രവേശനം: അക്കാദമിക് യോഗ്യതാവ്യവസ്ഥ ഭേത​ഗതി ചെയ്ത് സി ഒ എ
aswathy-balachandran
Aswathy Balachandran | Published: 10 Jul 2024 11:38 AM

ന്യൂഡൽഹി: ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥ ഭേദ​ഗതി ചെയ്തു. കൗൺസിൽ ഓഫ് ആർക്കിടെക്ചർ, (സി.ഒ.എ.) ആണ് യോ​ഗ്യത ഭേദഗതി ചെയ്തത്. അഞ്ചുവർഷ ബി.ആർക്. പ്രോഗ്രാം പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധ വിഷയങ്ങളായും പഠിച്ചിരിക്കണം. കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലൊന്നും പഠിച്ചിരിക്കണമെന്ന നിർദ്ദേശവുമുണ്ട്.

ALSO READ : 18 പ്രാദേശിക ഭാഷാ ശൈലികളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകാനൊരുങ്ങി ഛത്തീസ്ഗഢ

10+2/തത്തുല്യപരീക്ഷ മൊത്തത്തിൽ 45 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം എന്നതാണ് ചട്ടം. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച് 10+3 ഡിപ്ലോമ പരീഷ മൊത്തത്തിൽ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. പ്രവേശനത്തിനു ബാധകമായ യോഗ്യതാമാർക്ക് സംബന്ധിച്ചുള്ള ഇളവുകൾ, കേന്ദ്ര സർക്കാരിന്റെയോ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ സംവരണ തത്ത്വങ്ങൾക്ക് വിധേയമായിരിക്കും എന്നതാണ് നിയമം.

2024-25 സെഷൻ ബി.ആർക്. പ്രവേശനത്തിന് പുതിയ ഭേദ​ഗതി അനുസരിച്ചായിരിക്കും അഡ്മിഷൻ. വിദ്യാർഥികൾ, രക്ഷിതാക്കൾ, ആർക്കിടെക്ചർ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട അധികാരികൾ തുടങ്ങിയവർ പുതിയവ്യവസ്ഥ പാലിക്കണമെന്നും കൗൺസിൽ അറിയിപ്പിൽ പറയുന്നു. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടക്ചർ (നാറ്റ) അടിസ്ഥാനമാക്കിയാണ് ബി.ആർക്. പ്രവേശനം നൽകുന്നത്. കൗൺസിൽ ഓഫ് ആർക്കിടക്ചർ അംഗീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക www.nata.in എന്ന വെബ്സൈറ്റിൽ ലഭിക്കും.