Bank of baroda Recruitment: ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം, ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം, ഉടൻ അപേക്ഷിക്കൂ

Bank of Baroda Invites Online Applications for Manager: മാനേജർ-ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് (37 ഒഴിവുകൾ): 26-36 വയസ്സാണ് പ്രായപരിധി. ബിരുദവും, എംബിഎ അല്ലെങ്കിൽ പിജിഡിഎം യോഗ്യതയും, 2 വർഷത്തെ ബാങ്കിങ് പരിചയവും 1 വർഷത്തെ ട്രേഡ് ഫിനാൻസ് പരിചയവും വേണം.

Bank of baroda Recruitment: ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം, ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം, ഉടൻ അപേക്ഷിക്കൂ

Bank Job

Published: 

26 Sep 2025 09:15 AM

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ വിവിധ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് മാനേജർ-ഇൻവെസ്റ്റർ റിലേഷൻസ്, മാനേജർ-ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ്, മാനേജർ-ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ്, സീനിയർ മാനേജർ-ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് എന്നീ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

 

തസ്തികകളും യോഗ്യതകളും

 

ചീഫ് മാനേജർ-ഇൻവെസ്റ്റർ റിലേഷൻസ് (2 ഒഴിവുകൾ): 30നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സർട്ടിഫിക്കറ്റുകൾ അഭികാമ്യം. ഇൻവെസ്റ്റർ റിലേഷൻസിലോ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിലോ റിസർച്ചിലോ 2 വർഷത്തെ പരിചയമുൾപ്പെടെ 8 വർഷത്തെ ബാങ്കിങ്/ബ്രോക്കറേജ് പരിചയം ആവശ്യമാണ്. ശമ്പളം 1,02,300 – 1,20,940 രൂപ.

മാനേജർ-ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് (14 ഒഴിവുകൾ): 24-34 വയസ്സാണ് പ്രായപരിധി. ബിരുദവും ബാങ്കിങ് മേഖലയിൽ 2 വർഷത്തെ ട്രേഡ് ഫിനാൻസ് ഓപ്പറേഷൻസ് പരിചയവും വേണം. ഐഐബിഎഫ് ഫോറെക്‌സ്, സിഡിസിഎസ്, സിഐടിഎഫ് സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണനയുണ്ട്. ശമ്പളം: 64,820 – 93,960 രൂപ.

 

Also Read: CBSE Scholarship: ‘സിംഗിള്‍’ പെണ്‍കുട്ടികള്‍ക്കായി സിബിഎസ്ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു; ആര്‍ക്കൊക്കെ അപേക്ഷിക്കാം?

 

മാനേജർ-ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് (37 ഒഴിവുകൾ): 26-36 വയസ്സാണ് പ്രായപരിധി. ബിരുദവും, എംബിഎ അല്ലെങ്കിൽ പിജിഡിഎം യോഗ്യതയും, 2 വർഷത്തെ ബാങ്കിങ് പരിചയവും 1 വർഷത്തെ ട്രേഡ് ഫിനാൻസ് പരിചയവും വേണം.

സീനിയർ മാനേജർ-ഫോറെക്‌സ് അക്വിസിഷൻ ആൻഡ് റിലേഷൻഷിപ്പ് (5 ഒഴിവുകൾ): 29-39 വയസ്സാണ് പ്രായപരിധി. ബിരുദവും, സെയിൽസ്/മാർക്കറ്റിങ്/ഫിനാൻസ്/ട്രേഡ് ഫിനാൻസ് എന്നിവയിൽ ഫുൾ ടൈം എംബിഎ/പിജിഡിഎം എന്നിവയും, 5 വർഷത്തെ ബാങ്കിങ് പരിചയവും 3 വർഷത്തെ ട്രേഡ് ഫിനാൻസ് പരിചയവും ആവശ്യമാണ്. ശമ്പളം: 85,920 – 1,05,280 രൂപ.

 

അപേക്ഷിക്കേണ്ട വിധം

 

അപേക്ഷകർ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.bank.in സന്ദർശിക്കുക. തുടർന്ന് ‘Careers’ എന്ന വിഭാഗത്തിലെ ‘Current Opportunities’ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും