Jobs AI Won’t Replace: എഐ വന്നോട്ടെ എല്ലാരുടേയും ജോലി പോയാലും ഈ മേഖലയുടെ ഡിമാന്റ് കുറയില്ല…. ബിൽ ഗേറ്റ്സിന്റെ കണ്ടെത്തൽ
Bill Gates' predictions on jobs AI won't replace: എ ഐ കൂടുതൽ രംഗങ്ങളെ കയ്യടക്കുമ്പോൾ ആ രംഗങ്ങളിലെല്ലാം ഉള്ള തൊഴിൽ സാധ്യതകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കവിത എഴുതാനും പാട്ടുപാടാനും ചിത്രം വരയ്ക്കാനും മാത്രമല്ല പ്രോഗ്രാമുകൾ എഴുതാൻ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇന്ന് സാധിക്കും.

Future Jobs
കൊച്ചി: എ ഐ ഇന്ന് മനുഷ്യന്റെ അധ്വാനത്തെ വളരെയധികം ലഘൂകരിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. വിരൽത്തുമ്പിൽ ആണ് വിവരങ്ങൾ. നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ലഭിക്കുന്ന സേവനങ്ങളും അതുപോലെ തന്നെ. ഇനി വരുന്ന കാലത്ത് ഇത്തരം സേവനങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയരുകയേയുള്ളൂ. സൗകര്യങ്ങൾ അനുഭവിക്കുന്ന അതേ സാഹചര്യത്തിൽ തന്നെ ആശങ്ക ഉയർത്തുന്ന മറ്റൊരു വിഷയമാണ് ഇത്തരത്തിൽ സാങ്കേതികവിദ്യ മുമ്പോട്ടു പോകുമ്പോൾ മനുഷ്യന്റെ ജോലി സാധ്യതകൾ കുറയില്ലേ എന്നത്.
എ ഐ കൂടുതൽ രംഗങ്ങളെ കയ്യടക്കുമ്പോൾ ആ രംഗങ്ങളിലെല്ലാം ഉള്ള തൊഴിൽ സാധ്യതകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കവിത എഴുതാനും പാട്ടുപാടാനും ചിത്രം വരയ്ക്കാനും മാത്രമല്ല പ്രോഗ്രാമുകൾ എഴുതാൻ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇന്ന് സാധിക്കും. എന്തു ചോദിച്ചാലും ഉത്തരം തരുന്ന ഗൂഗിളിനെ പോലെ ഇതും ഇന്ന് വളരെ അത്യന്താപേക്ഷിതമായ, മാറ്റിനിർത്തപ്പെടാൻ കഴിയാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇങ്ങനെയുള്ള ഇന്നത്തെ കാലത്ത് ഭാവിയിൽ ഇനി എന്ത് ജോലിക്കാണ് സാധ്യത എന്ന് കണ്ടറിഞ്ഞു കുട്ടികൾ പഠിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയുള്ളപ്പോഴാണ് മൈക്രോസോഫ്റ്റ് സ്ഥാപകരിൽ ഒരാളും അമേരിക്കൻ വ്യവസായും സാമൂഹ്യപ്രവർത്തകനുമായ ബിൽ ഗേറ്റ് ഒരു പ്രവചനം നടത്തിയത്. ബിൽഗേറ്റ്സിന്റെ അഭിപ്രായത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്ന കാലഘട്ടത്തിലും ഡിമാൻഡ് കുറയാത്ത മനുഷ്യന്റെ സാന്നിധ്യം അനിവാര്യമായി വരുന്ന ചില ജോലികൾ ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.
ബിൽഗേറ്റ്സ് പറയുന്നു ഈ തൊഴിലുകൾ ധൈര്യമായി പഠിച്ചോളൂ
ബിൽഗേറ്റ്സിന്റെ അഭിപ്രായത്തിൽ ജോലി സാധ്യത കുറയാത്ത ആദ്യത്തെ വിഭാഗം കോഡർമാർ അഥവാ പ്രോഗ്രാമർ ആണ്.
എ ഐക്ക് കോഡിങ് ജോലികളിൽ സഹായിക്കാൻ കഴിയുമെങ്കിലും ക്രിയേറ്റീവ് ചിന്തകൾ പ്രശ്നപരിഹാരം സങ്കീർണമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് എന്നിവ മനുഷ്യർക്ക് മാത്രമുള്ളതാണ്. അതിനാൽ ഇത് കോഡിങ് മേഖലയിൽ മനുഷ്യന്റെ പ്രാധാന്യം നിലനിർത്തും..
Also read – ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ ഇവിടെ കിട്ടും!
രണ്ടാമത്തെ വിഭാഗം ബയോളജിസ്റ്റുകളാണ്. ജീവശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾക്കും ഗവേഷണങ്ങൾക്കും മനുഷ്യന്റെ ഉൾക്കാഴ്ചയും പരീക്ഷണാത്മകമായ സമീപനവും ആവശ്യമാണ്. എഐക്ക് ഡാറ്റ വിശകലനം ചെയ്യാനും രോഗനിർണയം നടത്താനും കഴിയുമെങ്കിലും പുതിയ ശാസ്ത്രീയ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നത് കണ്ടെത്തലുകൾ നടത്തുന്നതിനും കഴിയില്ല. ഇതിന് മനുഷ്യന്റെ ബുദ്ധിയും ഭാവനയും വളരെ അത്യാവശ്യമാണ്.
എനർജി വിദഗ്ധർ. ഊർജ്ജമേഖലയിൽ വളരെ സങ്കീർണമായ ജോലികൾ ചെയ്യാൻ മനുഷ്യൻ തന്നെ ആവശ്യമാണ്. ഊർജ സംവിധാനങ്ങൾ കൈകാര്യം ചെയ്യാനും പുതിയ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്താനും നിയന്ത്രണങ്ങൾ നിലനിർത്താനും സുസ്ഥിരമായ പരിഹാരങ്ങൾ ആസൂത്രണം ചെയ്യാനും ഒരു മെഷീന് സാധിക്കില്ല. അവിടെ കൃത്യമായി തീരുമാനമെടുക്കാനും കൈകാര്യം ചെയ്യാനും മനുഷ്യന്റെ സേവനം വളരെ അത്യാവശ്യമാണ്.
ബിൽഗേറ്റ്സ് പ്രവചിച്ച മേഖലകൾ ഇതാണെങ്കിൽ കൂടി പൊതുവായി പറഞ്ഞാൽ സൃഷ്ടിപരമായ ചിന്തകൾ വൈകാരിക ബുദ്ധി വിമർശനാത്മകമായ ചിന്തകൾ ആശയവിനിമയശേഷി നേതൃത്വ ഗുണം പൊരുത്തപ്പെടാൻ ഉള്ള കഴിവ് തുടങ്ങിയ മനുഷ്യന് മാത്രമുള്ള കഴിവുകൾ ആവശ്യമുള്ള ജോലികൾക്ക് എല്ലാകാലത്തും സാധ്യതകൾ ഉണ്ടായിരിക്കും. എ ഐ വന്നതോടുകൂടി ജോലി നഷ്ടപ്പെടും എന്ന ഭയത്തിന് അപ്പുറം നിയന്ത്രിക്കാനുള്ള തരത്തിൽ സ്വന്തം കഴിവുകളെ ഉയർത്തിക്കൊണ്ടു വരികയാണ് മനുഷ്യൻ ചെയ്യേണ്ടത്.