SSC Hindi Translator Exam Result 2025: എസ്എസ്സി കമ്പൈന്‍ഡ് ഹിന്ദി ട്രാന്‍സ്ലേറ്റേഴ്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?
SSC Combined Hindi Translator Exam Result 2025 Released: കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലായി ആകെ 272 ഉദ്യോഗാർത്ഥികൾ താത്കാലികമായി യോഗ്യത നേടിയിട്ടുണ്ടെന്ന് എസ്എസ്സി അറിയിച്ചു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്പൈൻഡ് ഹിന്ദി ട്രാൻസ്ലേറ്റേഴ്‌സ് (CHT) പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലായി ആകെ 272 ഉദ്യോഗാർത്ഥികൾ താത്കാലികമായി യോഗ്യത നേടിയിട്ടുണ്ടെന്ന് എസ്എസ്സി അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.
SSC CHT ഫലം 2025 എങ്ങനെ പരിശോധിക്കാം?
- എസ്എസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in സന്ദർശിക്കുക .
- നോട്ടീസ് ബോർഡിൽ ലഭ്യമായ ‘കംബൈൻഡ് ഹിന്ദി ട്രാൻസ്‌ലേറ്റർ 2024 (ഫൈനൽ റിസൾട്ട്)’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- ഫയൽ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടും.
- ഭാവി ആവശ്യങ്ങൾക്കായി പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
പേപ്പർ-I, പേപ്പർ-II പരീക്ഷകളിലെ പ്രകടനത്തിന്റെയും, ഓൺലൈനായി സമർപ്പിച്ച ഓപ്ഷൻ-കം പ്രിഫറൻസ് ഫോമിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എസ്എസ്സി അറിയിച്ചു. 2025 ഫെബ്രുവരി 14നാണ് ആദ്യ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന്, ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 2,146 ഉദ്യോഗാർത്ഥികൾക്കായി മാർച്ച് 29ന് പേപ്പർ 2 പരീക്ഷ നടന്നു. രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഓപ്ഷൻ കം പ്രിഫറൻസ് ഫോം നല്കാൻ ജൂൺ 9 മുതൽ 14 വരെ സമയം അനുവദിച്ചിരുന്നു. ആകെ 1,736 ഉദ്യോഗാർത്ഥികളാണ് ഫോം സമർപ്പിച്ചത്. ഇവരെയാണ് തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പരിഗണിച്ചത്.
ALSO READ: എയിംസിൽ നഴ്‌സിങ് ഓഫീസറാകാൻ പറ്റിയ അവസരം; നോർസെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
അന്തിമ ഫലത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾ രേഖാ പരിശോധന കൂടി പൂർത്തിയാക്കുന്നതോടെ നിയമന നടപടികളിലേക്ക് കടക്കും. അന്തിമഫല പ്രഖ്യാപനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉപയോക്തൃ വകുപ്പിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെങ്കിൽ ഉദ്യോഗാർത്ഥി ഉടനെ ബന്ധപ്പെട്ട ഉപയോക്തൃ വകുപ്പുമായി ബന്ധപ്പെടണമെന്ന് എസ്എസ്സി അറിയിച്ചു.
അതേസമയം, അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം കമ്മീഷൻ റിസർവ് ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ് തയ്യാറാക്കില്ലെന്നും എസ്എസ്സി വ്യക്തമാക്കി. ഇത്തവണ നികത്താത്ത ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് നിയമനം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾ എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.