Cabinet Secretariat Recruitment 2024: കാബിനറ്റ് സെക്രട്ടറിയേറ്റിൽ 160 ഒഴിവുകൾ; 95000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Cabinet Secretariat Recuritment 2024: ന്യൂഡൽഹിയിലെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21.
ന്യൂഡൽഹിയിലെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഓഫീസിൽ 160 ഒഴിവുകൾ. ഡെപ്യൂട്ടി ഫീൽഡ് ഓഫീസർമാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കംപ്യൂട്ടർ സയൻസ്/ ഐ ടി വിഭാഗത്തിൽ 80 ഒഴിവുകളും, ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ 80 ഒഴിവുകളുമാണ് ഉള്ളത്. 2022, 2023, 2024 വർഷങ്ങളിലെ ഗേറ്റ് സ്കോർ അടിസ്ഥാമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://cabsec.gov.in/ സന്ദർശിക്കുക.
യോഗ്യത
എൻജിനീയറിങ്/ ടെക്നോളജി ബിരുദം അല്ലെങ്കിൽ സയൻസ് വിഷയങ്ങളിലോ ടെക്നിക്കൽ/ സയന്റിഫിക് അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.
2022/ 2023/ 2024 വർഷത്തെ ഗേറ്റ് സ്കോർ.
ശമ്പളം
95000 രൂപ
പ്രായം
ഉയർന്ന പ്രായപരിധി 30 വയസ്.
എസ്.സി/ എസ്.ടി/ ഒ.ബി.സി/ വിമുക്ത ഭടന്മാർ/ കേന്ദ്രസർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
ALSO READ: എൻജിനീയറിങ് കഴിഞ്ഞവരാണോ നിങ്ങൾ? ഇതാ കേന്ദ്രസർവീസിൽ 237 ഒഴിവുകൾ
തെരഞ്ഞെടുപ്പ്
ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് ചുരുക്ക പട്ടിക തയ്യാറാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖം ഉണ്ടാകും. ചെന്നൈ, ഗുരുഗ്രാം, ഗുവാഹട്ടി, ജമ്മു കശ്മീർ, ജോധ്പുർ, കൊൽക്കത്ത, ലക്നൗ, മുംബൈ എന്നിങ്ങനെയാണ് അഭിമുഖ കേന്ദ്രങ്ങൾ. കേരളത്തിൽ ഉള്ളവർക്ക് അടുത്തുള്ള അഭിമുഖ കേന്ദ്രം ചെന്നൈ ആണ്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷ തപാൽ വഴിയാണ് അയക്കേണ്ടത്.
വിലാസം: Post Bag No. 001, Lodhi Road Head Post Office, New Delhi- 110003.
അപേക്ഷ ഫോമിനായി https://cabsec.gov.in/ വെബ്സൈറ്റ് സന്ദർശിക്കുക.
സമർപ്പിക്കേണ്ട രേഖകൾ:
- മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റും (Matriculation/10, +2, B.E./B.Tech./M.Sc.)
- ഗേറ്റ് സ്കോർ കാർഡ്
- ജാതി സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ)
- NOC (ബാധകമാണെങ്കിൽ)
- വിമുക്ത ഭടനാണെങ്കിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ)