KKEM Recruitment 2024: കേരള നോളജ് എക്കണോമി മിഷൻ അപേക്ഷ ക്ഷണിച്ചു; 45,801 ഒഴിവുകൾ, 2.5 ലക്ഷം രൂപ വരെ ശമ്പളം
KKEM Recruitment 2024 Updates: കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അതാത് തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഇന്ത്യയിലും പുറത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ആകെ മൊത്തം 45,801 ഒഴിവുകളാണ് ഉള്ളത്. ന്യൂസീലൻഡ്, ജർമനി, യുഎഇ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, തുടങ്ങിയ നഗരങ്ങളിലുമാണ് അവസരം.
സെയിൽസ് ആൻഡ് മാർക്കറ്റിങ്, ടെക്നിക്കൽ, ഹെൽത്ത് കെയർ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് മേഘലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡെപ്യൂട്ടി ജനറൽ മാനേജർ, അക്കാദമിക് കൗൺസിൽ, ഫാഷൻ ഡിസൈനർ, ഓഡിറ്റർ, ബ്രാഞ്ച് മാനേജർ, പ്രൊജക്റ്റ് കോഡിനേറ്റർ, എച്ച്.ആർ എക്സിക്യൂട്ടീവ്, മാർക്കറ്റിങ് മാനേജർ, അസോസിയേറ്റ് എൻജിനിയർ, റിലേഷൻഷിപ് മാനേജർ, ഷെഫ്, ജർമൻ ലാംഗ്വേജ് എക്സ്പർട്ട്, മീഡിയ കോഡിനേറ്റർ, കെയർ ടേക്കർ, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി 526-ഓളം തസ്തികകളിലേക്ക് അപേക്ഷിക്കാം.
യുഎഇയിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നിഷ്യൻ, ലെയ്ത്ത് ഓപ്പറേറ്റർ എന്നീ മേഖലകളിലാണ് അവസരം. അതിലെ ചില തസ്തികകളിലേക്ക് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
ALSO READ: കാബിനറ്റ് സെക്രട്ടറിയേറ്റിൽ 160 ഒഴിവുകൾ; 95000 രൂപ വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
ബിടെക്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്ക് ന്യൂസിലൻഡിൽ സിവിൽ എൻജിനീയറിങ്, വെൽഡിങ്, സ്പ്രേ പെയിന്റിംഗ് മേഖലകളിലായി 500 ഒഴിവുകളാണുള്ളത്. സ്പ്രേ പെയിന്റിംഗ്, വെൽഡിങ് എന്നീ തസ്തികകളിലേക്ക് ഐടിഐ ആണ് അടിസ്ഥാന യോഗ്യത. പ്രതിമാസ ശമ്പളം 1,75,000 രൂപ മുതൽ 2,50000 രൂപ വരെയാണ്. സിവിൽ എൻജിനീയറിങ് മേഖലയിൽ സൈറ്റ് ട്രാഫിക് മാനേജ്‌മന്റ് സൂപ്പർവൈസറാകാൻ ബിരുദവും സിവിൽ എൻജിനീയറിങ്ങും ആണ് യോഗ്യത. പ്രതിമാസ ശമ്പളം 1,75,000- 2,50,000 രൂപ വരെയാണ്.
മെക്കട്രോണിക് ടെക്‌നിഷ്യൻ, കെയർ ടേക്കർ, സ്റ്റാഫ് നേഴ്സ് തസ്തികകളിലായി 2000 ഒഴിവുകളാണ് ജർമനിയിൽ ഉള്ളത്. ബിരുദവും ജനറൽ നഴ്‌സിംഗ്/ഓക്സിലറി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കെയർ ടേക്കർ തസ്തികയിലേക്ക് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ ശമ്പളം 1,75,000 മുതൽ 2,50,000 രൂപ വരെയാണ്.
അപേക്ഷ
- കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അതാത് തസ്തികകളിലേക്ക് അപേക്ഷിക്കാം.
- തസ്തികകൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയിൽ മാറ്റമുണ്ടാകും.
- വിശദ വിവരങ്ങൾക്ക് 0471-2737881, 0471-2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അല്ലെങ്കിൽ, കേരള നോളജ് ഇക്കോണമി മിഷന്റെ ഔദ്യോഗിക വെബ്‍സൈറ്റായ knowledgemission.kerala.gov.in സന്ദർശിക്കുക.