AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

calicut university: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു

Calicut University Campus Closed: കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾ നിലനിന്നിരുന്നു.

calicut university: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു
കാലിക്കറ്റ് സർവകലാശാലImage Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 11 Oct 2025 | 04:00 PM

മലപ്പുറം: തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ക്യാമ്പസിലെ പഠന വകുപ്പുകൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് അധികതർ അറിയിച്ചു. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഉടനടി ഒഴിഞ്ഞു പോകാനും സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾ നിലനിന്നിരുന്നു. സംഘർഷത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ക്യാമ്പസിന്റെ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സർവകലാശാലയുടെ സുപ്രധാന തീരുമാനം.

ക്യാമ്പസിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർത്ഥികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. ക്രമസമാധാന നില പൂർണ്ണമായും സാധാരണ നിലയിലാകുന്ന മുറയ്ക്ക് മാത്രമേ ക്ലാസുകൾ പുനരാരംഭിക്കുകയുള്ളൂ. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. കുറച്ചുനാൾ മുമ്പ് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട് വന്നത് ചർച്ചയായിരുന്നു.