AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Army Recruitment 2025: ഇന്ത്യൻ ആർമിയിൽ ഇതാ വീണ്ടും തൊഴിലവസരം; മികച്ച ശമ്പളത്തോടെ നിയമനം

Indian Army Recruitment Process: സംഭരണ വിഭാ​ഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണ്.

Indian Army Recruitment 2025: ഇന്ത്യൻ ആർമിയിൽ ഇതാ വീണ്ടും തൊഴിലവസരം; മികച്ച ശമ്പളത്തോടെ നിയമനം
Indian Army Recruitment Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 11 Oct 2025 14:49 PM

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്സിന് (DG EME) കീഴിലുള്ള 194 ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തുവിട്ട് ഇന്ത്യൻ ആർമി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 24 ആണ്.

ലോവർ ഡിവിഷൻ ക്ലർക്ക് (LDC), ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ, കുക്ക്, ഇലക്ട്രീഷ്യൻ എന്നിവരുൾപ്പെടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരുടെ കോർപ്സിലെ ഒഴിവുകൾ നികത്തുന്നതിനായാണ് ഇപ്പോഴത്തെ റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

എൽഡിസി, ഫയർമാൻ, വെഹിക്കിൾ മെക്കാനിക് (ഹൈലി സ്കിൽഡ്-II), ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, സ്റ്റോർകീപ്പർ, മെഷീനിസ്റ്റ്, ടിൻ ആൻഡ് കോപ്പർ സ്മിത്ത്, എഞ്ചിനീയർ ഡിവൈസ് മെക്കാനിക് തുടങ്ങിയ വിവിധ ട്രേഡുകളിലായി ആകെ 194 ഒഴിവുകളാണുള്ളത്.

Also Read:  മോഹിപ്പിക്കുന്ന ശമ്പളവുമായി സെബി വിളിക്കുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കാം

18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. സംഭരണ വിഭാ​ഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് ഇളവ് ലഭിക്കും. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് 20,200 രൂപ വരെ പ്രതിമാസ ശമ്പളവും പോസ്റ്റ്-സ്പെസിഫിക് ഗ്രേഡ് പേയും ലഭിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷിക്കുന്ന തസ്തികയെ ആശ്രയിച്ച്, എഴുത്തുപരീക്ഷയ്ക്കും തുടർന്ന് സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ട്രേഡ് ടെസ്റ്റ് എന്നിവയ്ക്കും ശേഷമായിരിക്കും നിയമനം. അപേക്ഷിക്കുന്നതിന് മുമ്പ് വിശദമായ അറിയിപ്പ് ശ്രദ്ധാപൂർവ്വം വായിച്ച് അപേക്ഷാ ഫോം അവസാന തീയതിക്ക് മുമ്പ് നിർദ്ദിഷ്ട വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.