AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IBPS Clerk Recruitment 2026: ബാങ്ക് ജോലിയോ ആഗ്രഹിക്കുന്നത്! ഐബിപിഎസിൽ ജോലി നേടാം; രജിസ്ട്രേഷൻ ആരംഭിച്ചു

IBPS Clerk Recruitment Opens Now: വിജ്ഞാപനവുമായി ബന്ധപ്പെട്ട പ്രിലിമിനറി പരീക്ഷ ഒക്ടോബർ മാസം നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അതുകൂടാതെ മെയിൻ പരീക്ഷ ഈ വർഷം തന്നെ ഡിസംബർ നടത്തിയേക്കും. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 20 മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത.

IBPS Clerk Recruitment 2026: ബാങ്ക് ജോലിയോ ആഗ്രഹിക്കുന്നത്! ഐബിപിഎസിൽ ജോലി നേടാം; രജിസ്ട്രേഷൻ ആരംഭിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Aug 2026 | 03:32 PM

പൊതുമേഖലാ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷനിൽ (ഐബിപിഎസ്) വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ലർക്ക് / കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലെ 11,403 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായിട്ടാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓ​ഗസ്റ്റ് 21 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിജ്ഞാപനവുമായി ബന്ധപ്പെട്ട പ്രിലിമിനറി പരീക്ഷ ഒക്ടോബർ മാസം നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. അതുകൂടാതെ മെയിൻ പരീക്ഷ ഈ വർഷം തന്നെ ഡിസംബർ നടത്തിയേക്കും. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉണ്ടായിരിക്കണം. കൂടാതെ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. 20 മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. സംവരണ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

ALSO READ: ഐടിഐ, ഡിപ്ലോമ ബിരുദധാരികൾക്ക് അവസരം; ഡിആർഡിഒയിൽ അപ്രന്റീസാകാം

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം തന്നെ ഉദ്യോ​ഗാർത്ഥികൾ IBPS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ibps.in സന്ദർശിക്കുക.
  • ക്ലർക്ക് / കസ്റ്റമർ സർവീസ് അസോസിയേറ്റ് എന്നീ വിഭാ​ഗത്തിൻ്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • സാധുവായ ഒരു ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക.
  • ആവശ്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • അതിൽ ചോദിച്ചിരിക്കുന്ന ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ബാധകമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • തുടർന്ന് നിങ്ങൾക്ക് അപേക്ഷാ ഫോം സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷ സമർപ്പിച്ച പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

കൂടുതൽ വിവരങ്ങൾ അറിയാം

അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ (മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അപേക്ഷകർ അപേക്ഷാ ഫീസ് അവസാന തീയതിക്ക് മുമ്പ് അടയ്ക്കണം. ഫീസ് ഓൺലൈനായി അടയ്ക്കേണ്ടതാണ്. അത് തിരികെ ലഭിക്കുന്നതല്ല. ജനറൽ വിഭാഗത്തിനും മറ്റുള്ളവർക്കും 850 രൂപയാണ് ഫീസായി നൽകേണ്ടത്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാ​ഗക്കാർ 175 രൂപയും നൽകണം.

ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകുക. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

English Summary:

Institute of Banking Personnel Selection has started the applications for Clerk (CRP CSA-XVI) posts from August 01, 2026. Candidates can apply online through the official website till August 21, 2026. IBPS has announced 11,403 vacancies across 11 participating Public Sector Banks.

Follow Us