CBSE Board Exam: സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം; പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 44 ലക്ഷം വിദ്യാർത്ഥികൾ

CBSE Board Exam 2024 - 25: സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യണം. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ പരീക്ഷ നടക്കുക.

CBSE Board Exam: സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം; പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് 44 ലക്ഷം വിദ്യാർത്ഥികൾ

പ്രതീകാത്മക ചിത്രം (Image Credits: Gettyimages)

Published: 

28 Sep 2024 | 03:05 PM

ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 ക്ലാസുകളിലെ (CBSE Board Exam 2024 – 25) പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി (closed circuit television system) നിർബന്ധം. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ അറിയിപ്പിൽ വ്യക്തമാക്കി. പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനായാണ് നിരീക്ഷണം കർശനമാക്കുന്നതെന്നും സിബിഎസ്ഇ അറിയിച്ചു.

രാജ്യത്താകെ 2024 – 25 വർഷത്തിൽ 44 ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതുന്നത്. 8,000ത്തോളം സ്കൂളുകളാണ് പരീക്ഷ കേന്ദ്രളായി നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള ദൃശ്യം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. അതുകൊണ്ട് തന്നെ പരീക്ഷ നടക്കുന്ന ക്ലാസ് മുറികളുടെ പൂർണമായ ദൃശ്യം ലഭിക്കുന്ന വിധത്തിലാവണം ക്യാമറകൾ സ്ഥാപികേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

ALSO READ: പഠനം ക്ലാസിൽ മതി, ഇനി പഠനനോട്ടുകൾ വാട്സ്ആപ്പ് വഴി കിട്ടില്ല…

സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യണം. ദൃശ്യങ്ങൾ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമാണ് കാണാനാവുക. ഫല പ്രഖ്യാപനത്തിന് ശേഷം രണ്ട് മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും സിബിഎസ്‍ഇ അറിയിപ്പിൽ പറയുന്നു.

പരീക്ഷാ നടത്തിപ്പ് നീതിയുക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നതിനായി ഓരോ 10 പരീക്ഷാ മുറികൾക്കും അല്ലെങ്കിൽ 240 വിദ്യാർത്ഥികൾക്കായി ഒരു വ്യക്തിയെ നിയോഗിക്കുമെന്നും സിബിഎസ്‍ഇ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020ൻറെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ് സുഗമമായ പരീക്ഷാ നടത്തിപ്പിനായി ഇത്തവണ ഈ മാറ്റം കൊണ്ടുവരുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ നടക്കുക. ഔദ്യോഗികമായി പരീക്ഷാ തീയ്യതി സിബിഎസ്‍ഇ പ്രഖ്യാപിച്ചിട്ടില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
KSRTC SWIFT Recruitment 2026: കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും
KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു