CBSE Class 10 Result 2026: കാത്തിരിപ്പിന് വിരാമം! സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് പുറത്ത്; ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ
CBSE 10th Result 2026 Out: സിബിഎസ്ഇ റിസള്‍ട്ട് പുറത്തുവിട്ടു. ഏപ്രില്‍ 20-ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിജയശതമാനം, ഫലം പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം.
CBSE Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം റിസള്‍ട്ട് പുറത്തുവിട്ടു. 93.70 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയ 94.99 ശതമാനം പെണ്‍കുട്ടികളും, 92.6 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനത്തില്‍ തിരുവനന്തപുരവും, വിജയവാഡയും മുന്നിലെത്തി. 99.79 ശതമാനമാണ് രണ്ടിടങ്ങളിലെയും വിജയശതമാനം. 99.58 ശതമാനം വിജയവുമായി ചെന്നൈയാണ് രണ്ടാമത്. 85.32 ശതമാനം വിജയമുള്ള ഗുവാഹത്തിയാണ് ഏറ്റവും പിന്നില്‍.
ഏപ്രില്‍ 20-ന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ, ഡിജിലോക്കർ, ഉമാങ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. results.cbse.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.
ഡിജിലോക്കറിലും ഫലം പരിശോധിക്കാം
ഡിജിലോക്കറിലൂടെയും ഫലം അറിയാം. ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റും ഡിജിലോക്കറിലൂടെ ലഭിക്കും. സിബിഎസ്ഇ രേഖകളുമായി APAAR ഐഡി ഇതിനകം ലിങ്ക് ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഡിജിലോക്കർ വെബ്‌സൈറ്റിലെ (cbseservices.digilocker.gov.in) ഇഷ്യുഡ് ഡോക്യുമെന്റ്സ് വിഭാഗത്തിൽ അവരുടെ ഫലങ്ങൾ കാണാൻ കഴിയും.
Also Read: KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്
APAAR ഐഡി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം: സ്കൂൾ നൽകിയ 6 അക്ക ആക്സസ് കോഡ് നൽകുക. ആക്സസ് കോഡ് ലഭിച്ചിട്ടില്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെടുക. 5 അക്ക ആക്സസ് കോഡ് ഉണ്ടെങ്കിൽ പൂജ്യം(0) എന്ന പ്രിഫിക്സ് ചേർക്കുക. തുടര്‍ന്ന് വിശദാംശങ്ങൾ പരിശോധിക്കുക. മൊബൈൽ നമ്പർ നൽകുക. ഒടിപിയും നല്‍കണം. ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടിൽ അവരുടെ മാർക്ക് ഷീറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയും.
📢 CBSE Class X Results 2026 are NOW LIVE on DigiLocker!
Skip the rush and check your results instantly with ease.
🔗 https://t.co/nmrcVm9cvyBest of luck to all students—your hard work will shine!#CBSE #Class10 #Results2026 #DigiLocker #DigitalIndia #ExamResults pic.twitter.com/6G0ECVjbqC
— DigiLocker (@digilocker_ind) April 15, 2026
ഉമാങ് ആപ്പിലും പരിശോധിക്കാം
ഉമാങ് ആപ്പിലും സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് ലഭ്യമാകും. web.umang.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. സിബിഎസിഇ ക്ലാസ് 10 റിസള്‍ട്ട് 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ക്ലാസ്, റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
എസ്എംഎസ് വഴി എങ്ങനെ പരിശോധിക്കാം?
“cbse10” “റോൾ നമ്പർ”, “സ്കൂൾ കോഡ്”, “സെന്റർ നമ്പർ” എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം റിസള്‍ട്ട് ലഭ്യമാകും.