CBSE board exams date: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതി എത്തി
CBSE Board Exams Date Sheet 2026: പരീക്ഷയുടെ ഷെഡ്യൂളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2026-ലെ സി ബി എസ് ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ ആരംഭിക്കുന്നതിന് അഞ്ച് മാസം മുൻപാണ് ബോർഡ് ടൈം ടേബിൾ പുറത്തിറക്കിയത്. അതായത് 146 ദിവസം മുമ്പ് ബോർഡ് പരീക്ഷാ ടൈംടേബിൾ പ്രഖ്യാപിച്ചു.
പത്താം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് മാർച്ച് 18-ന് അവസാനിക്കും. അതേസമയം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2026 ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രിൽ 4-നാണ് അവസാനിക്കുക. രാവിലെ 10:30-ന് ആരംഭിച്ച് ഒറ്റ ഷിഫ്റ്റിൽ മാത്രമായിരിക്കും ഇരു ക്ലാസ്സുകളിലെയും പരീക്ഷകൾ നടത്തുകയെന്ന് ബോർഡ് അറിയിച്ചു.
Read more: വീണ്ടും റെയിൽവേയിൽ എണ്ണായിരത്തിലേറെ ഒഴിവുകൾ… വിജ്ഞാപനമെത്തി
204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർഥികൾ ഈ പരീക്ഷകൾ എഴുതും. പരീക്ഷയുടെ ഷെഡ്യൂളിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
ഫലം കൃത്യസമയത്ത് പ്രഖ്യാപിക്കുന്നതിനായി പ്രാക്ടിക്കൽ പരീക്ഷകൾ, മൂല്യനിർണ്ണയം, ഫല പ്രഖ്യാപനത്തിനു ശേഷമുള്ള മറ്റ് നടപടികൾ എന്നിവയും പ്രധാന പരീക്ഷകൾക്കൊപ്പം പൂർത്തിയാക്കുമെന്ന് ബോർഡ് അറിയിച്ചു. വിദ്യാർഥികൾക്ക് തയ്യാറെടുക്കുന്നതിന് മതിയായ സമയം ലഭിക്കുന്ന രീതിയിലാണ് ടൈം ടേബിൾ തയ്യാറാക്കിയിരിക്കുന്നത്.