AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!

CBSE Class 12th Compartment Exam Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ കംപാർട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള സപ്ലിമെന്ററി പരീക്ഷ വിജയകരമായി നടത്തി. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 1.63 ലക്ഷം വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയുടെ ഫലം പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടും.

CBSE 12th Supplementary Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഫലം എന്നെത്തും? അറിയേണ്ടതെല്ലാം!
CBSEImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 29 Jul 2026 | 01:11 PM

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ കംപാർട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള സപ്ലിമെന്ററി പരീക്ഷ വിജയകരമായി നടത്തി. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 1.63 ലക്ഷം വിദ്യാർഥികളാണ് സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്തത്. ഒരൊറ്റ ഷിഫ്റ്റിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഭൂരിഭാഗം കോർ വിഷയങ്ങളുടെയും പരീക്ഷ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, വൊക്കേഷണൽ വിഷയങ്ങളുടേത് രാവിലെ 10:50 മുതൽ ഉച്ചയ്ക്ക് 1:30 വരെയും, തിരഞ്ഞെടുത്ത സ്കിൽ, ഇലക്ടീവ് വിഷയങ്ങളുടേത് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയുമാണ് നടന്നത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ ഇപ്പോൾ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

പരീക്ഷയുടെ ഫലം പരീക്ഷ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തുവിടും. അടുത്ത ആഴ്ചയോടെയോ അല്ലെങ്കിൽ ഓഗസ്റ്റ് പകുതിയോടെയോ സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാകും.

തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയകരമായി പൂർത്തിയായതോടെ മൂല്യനിർണയ നടപടികൾ അവസാന ഘട്ടത്തിലാണ്. വേഗത്തിലുള്ള മൂല്യനിർണയത്തിനായി ഓൺ-സ്ക്രീൻ മാർക്കിംഗ് ഡിജിറ്റൽ സംവിധാനമാണ് സിബിഎസ്ഇ ഉപയോഗിക്കുന്നത്.

ഫലം പരിശോധിക്കേണ്ട വെബ്‌സൈറ്റുകള്‍

ഫലം പരിശോധിക്കേണ്ട വിധം:

  1. റിസള്‍ട്ട് പുറത്തുവിട്ടതിനുശേഷം ഔദോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  2. റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  3. റോള്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കുക
  4. നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയുന്നതാണ്. ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Also Read: Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?

മികച്ച അവസരം

റെഗുലര്‍ ബോർഡ് പരീക്ഷകളിൽ ജയിക്കാൻ കഴിയാത്ത വിഷയങ്ങൾ എഴുതിയെടുക്കാൻ, ‘കംപാർട്ട്‌മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ മറ്റൊരു അവസരം നൽകുന്നു. 2026 ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ശേഷം, ഈ വർഷം ഏകദേശം 1.63 ലക്ഷം വിദ്യാർത്ഥികളാണ് കംപാർട്ട്‌മെന്റ് വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

വിജയിക്കുന്ന വിദ്യാർഥികൾക്ക് പുതുക്കിയ മാർക്ക് ഷീറ്റ് ഉടൻ തന്നെ ലഭിക്കും. പ്രധാന ബോർഡ് പരീക്ഷയിൽ നേരത്തെ നേടിയ പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കും. ഫലപ്രഖ്യാപനത്തിനു ശേഷം റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി വിദ്യാർഥികൾക്ക് സ്‌കോർകാർഡ് പരിശോധിക്കാം.

സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 29 മുതൽ ഓഗസ്റ്റ് 4 വരെ നടക്കും. ഇംഗ്ലീഷ് കോർ, ഹിന്ദി കോർ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഹിസ്റ്ററി, ബയോടെക്നോളജി, ഓൺട്രപ്രണർഷിപ്പ്, ഹോം സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ്, കൂടാതെ വിവിധ ഭാഷാ പേപ്പറുകൾ അടക്കമുള്ള പ്രധാന കോർ വിഷയങ്ങൾ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് നടത്തിയത്.

English Summary

CBSE completed the Class 12 supplementary exams in July 2026. The compartment exam results are expected in mid-August 2026. Students can check their scores on the official CBSE websites. Passing students will receive an updated digital scorecard for admissions.

Follow Us