AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CBSE Date Sheet 2027: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ ഉടൻ; ഡേറ്റ് ഷീറ്റ് എവിടെ, എങ്ങനെ പരിശോധിക്കാം?

CBSE Class 10, 12 Date Sheet 2027: പരീക്ഷ എഴുതുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് (LOC) സമർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബോർഡ് എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ പോർട്ടൽ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. 

CBSE Date Sheet 2027: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ ഉടൻ; ഡേറ്റ് ഷീറ്റ് എവിടെ, എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Sep 2026 | 03:27 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ഡേറ്റ് ഷീറ്റ് ഉടൻ പുറത്തുവിടും. ഇവ പുറത്തുവന്നാലുടൻ പരീക്ഷാ തീയതികളും വിശദമായ ടൈംടേബിളും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseacademic.nic.in എന്നിവ വഴി ലഭ്യമാകും. പരീക്ഷാ ക്രമീകരണങ്ങളും സിലബസ് വിശകലനവും പൂർത്തിയായ സാഹചര്യത്തിൽ ഡേറ്റ് ഷീറ്റ് ഉടൻ പ്രതീക്ഷിക്കാമെന്നാണ് ബോർഡ് നൽകുന്ന സൂചന.

പരീക്ഷ എഴുതുന്ന 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ കൃത്യമായ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് (LOC) സമർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബോർഡ് എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ പോർട്ടൽ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. 10, 12 ക്ലാസുകളിലെ എല്ലാ പ്രധാന വിഷയങ്ങളുടെയും പുതിയ മാതൃകാ ചോദ്യപേപ്പറുകളും മാർക്കിംഗ് സ്കീമുകളും ബോർഡ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു.

ALSO READ: സിബിഎസ്ഇ പരീക്ഷ 2027: രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

പരീക്ഷാ ഷെഡ്യൂൾ എങ്ങനെ പരിശോധിക്കാം?

  • CBSE 2027 പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിൽ, ‘CBSE Date Sheet 2027’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ പരീക്ഷാ ഷെഡ്യൂൾ നിങ്ങളുടെ സ്ക്രീനിൽ ലഭ്യമാകും.
  • പ്രാഥമിക പരീക്ഷാ ഷെഡ്യൂൾ ശ്രദ്ധാപൂർവ്വം പരിശോധിച്ച്, തുടർന്നുള്ള പഠന ആവശ്യങ്ങൾക്കായി അത് ഡൗൺലോഡ് ചെയ്യാം.

2027-ലെ ബോർഡ് പരീക്ഷ എഴുതാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരവും ബോർഡ് പുറത്തിറക്കുന്നതാണ്. കഴിഞ്ഞ വർഷം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ താൽക്കാലിക സമയക്രമം പ്രഖ്യാപിച്ചപ്പോൾ, 2026-ൽ 10, 12 ക്ലാസുകളിലെ 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

മുൻകൂട്ടി ലഭിക്കുന്ന ഈ വിവരങ്ങൾ പരീക്ഷാർത്ഥികൾക്ക് കൃത്യമായ പഠന സമയക്രമം പ്ലാൻ ചെയ്യാനും മികച്ച രീതിയിൽ തയാറെടുക്കാനും ഏറെ സഹായകരമാകും. പരീക്ഷാ സമയക്രമം, 10, 12 ക്ലാസ് പ്രധാന പരീക്ഷാ ഷെഡ്യൂൾ, കായികതാരങ്ങളായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവുകൾ, 10-ാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ സമയക്രമം, 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷാ തീയതികൾ എന്നിയാണ് പ്രഖ്യാപിക്കുക.

English Summary:

CBSE is set to release the official Class 10 and 12 Board Exam Date Sheet shortly on cbse.gov.in. Check expected timetable release dates, sample papers, and exam pattern details.

Follow Us