SSLC Plus Two Exam: ഇനി സമയമില്ല, വേഗം പഠിച്ചോ… എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
Kerala SSLC, Higher Secondary, VHSE Exam 2026 Date & Time Table : സംസ്ഥാനത്തെ 2026-27 അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് പരീക്ഷ തീയതികൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2027 മാർച്ച് ഒന്നാം തീയതിയാണ് പത്താം ക്ലാസ് ( എസ്എസ്എൽസി) പരീക്ഷകൾ തുടങ്ങുന്നത്. മൂല്യനിർണയം ഏപ്രിൽ 5 മുതൽ നടക്കും. തുടർന്ന് മെയ് ആദ്യവാരം തന്നെ ഫലം പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ 2026-27 അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് പരീക്ഷ തീയതികൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2027 മാർച്ച് ഒന്നാം തീയതിയാണ് പത്താം ക്ലാസ് ( എസ്എസ്എൽസി) പരീക്ഷകൾ തുടങ്ങുന്നത്. മൂല്യനിർണയം ഏപ്രിൽ 5 മുതൽ നടക്കും. തുടർന്ന് മെയ് ആദ്യവാരം തന്നെ ഫലം പ്രസിദ്ധീകരിക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തവണ ആകെ 4,25000 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് രണ്ടാം തീയതിയാണ് ആരംഭിക്കുക. മാർച്ച് 30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. മെയ് 15ന് ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കും. മാർച്ച് 12, 30 തീയതികളിൽ ഒഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 18ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഡിസംബർ 28 ന് സ്കൂളുകൾ വീണ്ടും തുറക്കും.